Thursday, January 24, 2019 Last Updated 42 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.03 PM

സ്‌കൂള്‍ സ്‌റ്റോറീസ്; വിദ്യാര്‍ഥികള്‍ക്കായി പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

 instagram introduced school stories feature

സ്‌കൂള്‍ സ്റ്റോറീസ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. പുതിയ ഫീച്ചറിലൂടെ സ്‌കൂളിനുള്ളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റോറി ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. ‘ആഡ് ടു സ്‌കൂള്‍ സ്‌റ്റോറി’ എന്ന ഐക്കണിലൂടെയാണ് ഇത്തരം സ്‌റ്റോറികള്‍ ഷെയര്‍ ചെയ്യുക. പിന്നീട് ആ സ്‌കൂളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ സാധിക്കൂ. വിദ്യാർഥികൾ ഇത് ഏറ്റെടുത്താൽ വൻ നേട്ടം തന്നെയാകും ഇൻസ്റ്റാഗ്രാമിനുണ്ടാകുക.

കുട്ടികളെ കൂടുതൽ ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഈ പുതിയ ഫീച്ചർ പുറത്തിറക്കിയത്. ഇന്‍സ്റ്റഗ്രാം മുൻപ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു ഫീച്ചറും അവതരിപ്പിച്ചിരുന്നു. സ്‌നാപ്ചാറ്റിലും ‘അവര്‍ ക്യാമ്പസ് സ്റ്റോറീസ്’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്കും വ്യത്യസ്ത തരത്തിലുള്ള സ്റ്റോറികള്‍ അവതരിപ്പിച്ചിരുന്നു. ഹോളിഡേ സ്‌റ്റോറി ഒരു ഉദാഹരണമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW