Thursday, November 08, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 11.43 AM

ഹീറോ എക്‌സ്പള്‍സ് 200 ടി അടുത്ത വർഷം വിപണിയിലേക്ക്

new hero xpulse 200t tourer motorcycle unveiled

ടൂറര്‍ ബൈക്ക് ശ്രേണിയിലേക്ക് ഹീറോ അവതരിപ്പിക്കുന്ന പുത്തന്‍ മോഡലാണ് എക്‌സ്പള്‍സ് 200 ടി. പുത്തന്‍ ബൈക്ക് മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് അവതരിപ്പിച്ചത്. ഈ ടൂറര്‍ പുത്തൻ സാങ്കേതിക വിദ്യയിലും റെട്രോ ഡിസൈനിലുമാണ് വിപണിയിൽ എത്തുക.

ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എന്നിവയാണ് എക്‌സ്പള്‍സ് 200 ടി ബൈക്കിന്റെ സവിശേഷതകൾ. പുതിയ എക്‌സ് പള്‍സ് 200 ടി മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോടും അഡ്വഞ്ചര്‍ ശ്രേണിയില്‍ നിരത്തിലെത്താനിരിക്കുന്ന എക്‌സ്പള്‍സിനോടും രൂപസാദൃശ്യമുള്ള വാഹനമാണ്. അതേസമയം, അഡ്വഞ്ചര്‍ ബൈക്കിന്റെ ഭാവത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്.

വാഹന നിര്‍മാതാക്കളായ ഹീറോ പുതിയ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷെ. 2019-ന്റെ പകുതിയോടെ ഈ വാഹനം പുറത്തിറക്കാനാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് മോഡലിൽ. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. സിഗിള്‍ ചാനല്‍ എബിഎസാണ് ഇതില്‍ ഉള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW