Thursday, November 08, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 11.36 AM

കൗമാരക്കാരികളെയും വിദ്യാര്‍ത്ഥിനികളെയും ഗര്‍ഭിണികളെ പോലും സൈന്യം വിട്ടില്ല ; എല്ലാറ്റിനേയും കൂട്ട ബലാത്സംഗം ചെയ്തു ; 1980 ല്‍ പട്ടാളക്കാര്‍ നടത്തിയ ക്രൂരതകള്‍ക്ക് മാപ്പു ചോദിച്ച് ദക്ഷിണ കൊറിയ

uploads/news/2018/11/263341/south-korea.jpg

സോള്‍: രണ്ടു ദശകത്തോളം നീണ്ടു നിന്ന കുറ്റകരമായ മൗനത്തിന് ശേഷം ഒടുവില്‍ ദക്ഷിണ കൊറിയ ജനറല്‍ ചുന്‍ ഡൂ ഹ്വാന്റെ പട്ടാള നിയമത്തിന് കീഴില്‍ സൈന്യം നടത്തിയ കൊടിയ സ്ത്രീപീഡനങ്ങള്‍ക്ക് പരസ്യമായി മാപ്പു പറഞ്ഞു. 1980 കളില്‍ ജനാധിപത്യവാദികളെ വേട്ടയാടുന്നതിന്റെ ഭാഗമായി സൈന്യം നടത്തിയ ക്രൂരതകള്‍ ഇത്രയും നാള്‍ മൂടിവെച്ചിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ദക്ഷിണ കൊറിയയിലെ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോള്‍ മാപ്പു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത്.

മിണ്ടാന്‍ പോലും അര്‍ഹതയില്ലാത്ത വിധം ആഴത്തില്‍ ഏല്‍പ്പിച്ച മുറിവിനും വേദനയ്ക്കും പരസ്യമായി മാപ്പു ചോദിക്കുന്നതായി പ്രതിരോധമന്ത്രി ജോംഗ് ക്യോംഗ് ഡൂ വാണ് വ്യക്തമാക്കിയത്. കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ ജനാധിപത്യവാദികളായ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഇറക്കിയ പട്ടാളക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ദക്ഷിണ നഗരമായ ഗുവാംഗ്ഷൂവില്‍ അനേകരെയാണ് മര്‍ദ്ദിച്ചും പീഡിപ്പിച്ചും ബയണേറ്റ് പ്രയോഗം നടത്തിയും വെടിവെച്ചും മറ്റും കൊലപ്പെടുത്തിയത്. പുറത്തു വന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാണാതെപോകുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ എണ്ണം 200 ആണെങ്കിലും ശരിയായ കണക്കുകള്‍ ഇതിന്റെ മൂന്ന് മടങ്ങാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈന്യം സ്ത്രീകള്‍ക്കെതിരേ വ്യാപകമായി ലൈംഗികപീഡനം അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരകളാരും മുമ്പോട്ടു വരാതിരുന്നതിനാല്‍ ഈ സംഭവം വര്‍ഷങ്ങളോളം മൂടിവെയ്ക്കപ്പെട്ടു. എന്നാല്‍ ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മൂണ്‍ ജീ ഇന്‍ നന്നായി ഉപയോഗപ്പെടുത്തുകയും പിന്നീട് സൈന്യം ബലാത്സംഗം ചെയ്ത കിം സണ്‍ ഓക് എന്ന യുവതി മീടൂ ക്യാമ്പയിന്റെ ഭാഗമായി തുറന്നു പറയാന്‍ ധൈര്യം കാട്ടുകയും ചെയ്തു. പ്രതിഷേധവുമായി രംഗത്ത് വന്ന കിം സണ്‍ ഓക് മെയ് യില്‍ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ താന്‍ നേരിട്ട ദുരനുഭവം പരസ്യമായി വിളിച്ചു പറഞ്ഞു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബലാത്സംഗത്തിന്റെ 17 കേസുകളാണ് സ്ഥിരീകരിച്ചത്.

ഈ അന്വേഷണമാണ് പട്ടാളത്തന്റെ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും ചൂഷണങ്ങളും പുറത്തു കൊണ്ടുവന്നെന്ന് ജോംഗ് പറഞ്ഞു. പ്രതിഷേധത്തിലൊന്നും യാതൊരു തരത്തിലും പങ്കാളികളായിരുന്നില്ലാത്ത കൗമാരക്കാര്‍, യുവതികള്‍ വിദ്യാര്‍ത്ഥിനികള്‍, ഗര്‍ഭിണികള്‍ തുടങ്ങി അനേകരെയാണ് സൈന്യം ലൈംഗികക്രൂരതകള്‍ക്ക് ഇരയാക്കിയത്. അതേസമയം മാപ്പപേക്ഷ കിം തള്ളിയിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാതെയും അര്‍ഹിക്കുന്ന ശിക്ഷകള്‍ നല്‍കാതെയും പത്തുലക്ഷം തവണ മാപ്പപേക്ഷ നടത്തിയാലും അതെല്ലാം വ്യര്‍ത്ഥമാണെന്നാണ് കിം പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW