Thursday, November 08, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 11.24 AM

മാരുതി 800 മഹീന്ദ്ര ഥാര്‍ ആയപ്പോൾ; വീഡിയോ വൈറല്‍!

 mahindra thar has decided to replace the maruti 800

മാരുതി 800നെ മഹീന്ദ്ര ഥാര്‍ ആക്കി മാറ്റുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൻ ഹിറ്റ്. മധ്യപ്രദേശിലെ ബര്‍വാനിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ മാരുതി 800നെ ഥാര്‍ ആക്കി മാറ്റുന്നതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ബര്‍വാനിയിലെ കദ്രി ഓട്ടോ ഗാരേജാണ് ഈ പുതിയ മോഡൽ നിർമ്മിച്ചത്. മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രസിദ്ധമാണ് കദ്രി ഓട്ടോ ഗാരേജ് എന്ന സാധാരണ വര്‍ക്ക് ഷോപ്പ്.

800നെ ഥാര്‍ ആക്കുവാൻ മാരുതിയുടെ റൂഫ് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം മുന്നിലെ ബമ്പര്‍ മാറ്റി ഓഫ് റോഡ് ബമ്പറും ജീപ്പിന്‍റെ ഇന്‍ഡിക്കേറ്ററും നല്‍കി. സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി വീതിയുള്ള ടയറും വലിയ സൈഡ് മിററും നല്‍കി. ബോണറ്റിന് മുകളില്‍ വലിയ ഒരു തകിട് ഘടിപ്പിച്ച് സുസുക്കിയുടെ ബാഡ്ജും എല്‍ഇഡി ലൈറ്റുകളും കൂടി നല്‍കിയതോടെ ഏകദേശം ഥാർ പോലെയായി.
ഏകദേശം 92,000 രൂപയാണ് മാരുതി 800നെ ഥാര്‍ ആക്കാനായി ചെലവായത്. അതേസമയം, സാങ്കേതികമായി മാറ്റമൊന്നും വരുത്തിയിട്ടില്ല. മാരുതി 800ന്‍റ തന്നെ 37 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 796 സിസി മൂന്ന് സിലണ്ടര്‍ എന്‍ജിനാണ് ഈ ഥാറിലും. നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

Ads by Google
Thursday 08 Nov 2018 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW