Thursday, April 25, 2019 Last Updated 45 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 09.59 AM

ഇൗ ഡോക്ടറുടെ കണ്ടുപിടുത്തമാണ് ഇന്നും ലോകം മുഴുവന്‍ ഉപയോഗിക്കുന്നത്: 106-ാം വയസ്സിലും അത്ഭുത ജീവിതം നയിക്കുന്ന മനുഷ്യന്‍

uploads/news/2018/11/263326/doctor.jpg

ഈ ഡോക്ടര്‍ക്ക് 106-വയസ്സുണ്ട്. വെറുമൊരു ഡോക്ടറല്ല. അലര്‍ജി മരുന്നുകളുടെ വിദഗ്ദനാണ്. ഇദ്ദേഹത്തിന്റെ പേരാണ് ഡോ. എ. വില്യം ഫ്രാങ്ക്‌ലാന്‍ഡ് (William Frankland). 106-ാം വയസിലും അദ്ദേഹം രോഗികളെ കാണും. അലര്‍ജി വിഷയങ്ങളില്‍ മാസികകളില്‍ എഴുതും. ആരോഗ്യപംക്തികള്‍ മുടങ്ങാതെ വായിക്കും. അദ്ദേഹത്തിന്റെ ജീവചരിത്രം 'ഫ്രം ഹെല്‍ ഐലന്‍ഡ് ടു ഹേ ഫീവര്‍' എന്ന പേരില്‍ പോള്‍ വാട്ട്കിന്‍സ് പുസ്തകമാക്കിയിട്ടുണ്ട്.

ഇരട്ടസഹോദരനൊപ്പം 1912-ലാണ് ഇദ്ദേഹം ജനിച്ചത്. 1930-ല്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കൊപ്പം സിംഗപ്പൂരില്‍ സേവനം ചെയ്തു. പിന്നീട് മൂന്ന് വര്‍ഷം യുദ്ധത്തടവുകാരന്‍. യുദ്ധത്തിന് ശേഷം തിരികെ ഇംഗ്ലണ്ടിലേക്കെത്തി മെഡിസിന്‍ പഠനം തുടര്‍ന്നത് സര്‍ അലക്‌സാണ്ടര്‍ ഫ്‌ലെമിംഗ് എന്ന മഹാനായ ശാസ്ത്രഞ്ജന്റെ മേല്‍നോട്ടത്തില്‍. വില്യം ഫ്രാങ്ക്‌ലാന്‍ഡിന്റെ സേവനങ്ങളെ മുന്‍ നിര്‍ത്തി ലണ്ടനിലെ പ്രശസ്തമായ സെന്റ്.മേരീസ് ആശുപത്രിയുടെ അലര്‍ജി ക്ലിനിക്കിന് അദ്ദേഹത്തിന്റെ പേരു നല്കി.

എല്ലാവരും ചോദിക്കുന്നു ഇത്രകാലം എങ്ങനെ ജീവിച്ചിരുന്നു എന്ന്... 'ഭാഗ്യം'' എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി. ജീവിതത്തില്‍ സംഭവിച്ച എല്ലാ ഉയര്‍ച്ച താഴ്ചകളും അദ്ദേഹത്തിന് കൃത്യമായി ഓര്‍മ്മയുണ്ട്. സന്തോഷിക്കാനുള്ളത് മനസില്‍ വെക്കും ബാക്കിയൊക്കെ മറന്നുകളയും... ആയുസിന്റെ മറ്റൊരു രഹസ്യം അതാണ്. ''പ്രായം കൂടുമ്പോള്‍ ചെയ്യാനാകാത്ത പല കാര്യങ്ങളുമുണ്ട്. എനിക്ക് 106 വയസായി. ഓടാന്‍ കഴിയില്ല, നടക്കാനും. വീല്‍ ചെയര്‍ എപ്പോഴും വേണം. എന്നുകരുതി തലച്ചോര്‍ തളരാതിരിക്കണമെങ്കില്‍ ഞാന്‍ തന്നെ വിചാരിക്കണം. ഒരുപാട് വായിക്കും. എല്ലാം ശാസ്ത്രമാസികകള്‍. വിവേകമുള്ള ജീവിതമാണ് ഞാന്‍ തിരഞ്ഞെടുത്തത്. പുകവലിയില്ല, അമിതമായി ആഹാരം കഴിക്കില്ല, വ്യായാമം മുടക്കാറില്ല. ഊര്‍ജത്തോടെയിരിക്കാന്‍ ശ്രദ്ധിച്ചു, അത് ജോലിയിലും ജീവിതത്തിലും സൂക്ഷിച്ചു. എപ്പോഴും സന്തോഷം '' - അദ്ദേഹം പറയുന്നു.

1953-ല്‍ സെന്റ്.മേരീസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലത്താണ് അദ്ദേഹം പോളന്‍ കൗണ്ട് കണ്ടെത്തിയത്. ഒരു വ്യക്തിയില്‍ മരുന്ന് പ്രയോഗിക്കും മുന്‍പ് എന്തൊക്കെ അലര്‍ജി ഉണ്ടെന്ന് തിരിച്ചറിയാനാകുന്ന ഈ സംവിധാനം ഇന്നും ലോകവ്യാപകമായി വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്. മരുന്നുകള്‍ സ്വയം പരീക്ഷിച്ചു ഫലം കണ്ടെത്തുന്ന ഡോക്ടര്‍ ആയിരുന്നു അദ്ദേഹം. ''ഇന്ന് അത്തരമൊരു പരീക്ഷണത്തിന് നിങ്ങള്‍ക്ക് അനുവാദമില്ല. പക്ഷെ ഞാന്‍ അത് ചെയ്തിരുന്നു''. ജലദോഷപ്പനിയെ കുറിച്ച് അദ്ദേഹം നടത്തിയ ഗവേഷണമാണ് അന്നു വരെ ഉണ്ടായിരുന്ന മുഴുവന്‍ വിലയിരുത്തലുകളെയും മാറ്റിമറിച്ചത്. 2015-ല്‍, 103-ാം വയസില്‍ അലര്‍ജി മരുന്നുകളില്‍ അദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ബ്രിട്ടണ്‍, 'ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍' സമ്മാനിച്ചു. ഇന്നും അദ്ദേഹം പഠിക്കുകയാണ്. ഈ മേഖലയിലേക്ക് ഇനിയുമേറെ സംഭാവനകള്‍ ചെയ്യുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

Ads by Google
Thursday 08 Nov 2018 09.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW