Thursday, November 08, 2018 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 09.20 AM

മണല്‍ക്കടത്തിന് ഇടനിലക്കാരന്‍ വഴി വാങ്ങിക്കൂട്ടിയത് ലക്ഷങ്ങള്‍ ; യുവാവിനെ തള്ളിയിട്ടു കൊന്ന ഡിവൈഎസ്പിയെ സഹായിക്കുന്നതും വിവരങ്ങള്‍ നല്‍കുന്നതും ജില്ലയിലെ സിപിഎം നേതാവ്

uploads/news/2018/11/263318/b-harikumar.jpg

തിരുവനന്തപുരം: വാക്കേറ്റത്തിനിടെ യുവാവിനെ മര്‍ദിച്ച് കാറിനുമുന്നില്‍ തള്ളിയിട്ടുകൊന്ന ഡിെവെ.എസ്.പി: ബി. ഹരികുമാറിന് കൂട്ടു നില്‍ക്കുന്നത് ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവ്. ഇയാളാണ് നെയ്യാറ്റിന്‍കര ഡിെവെ.എസ്.പിയായി ഹരികുമാറിന് നിയമനം വാങ്ങി നല്‍കിയതെന്നും ഹരികുമാറിനെ സഹായിക്കാമെന്ന ഉറപ്പ് ഇവര്‍ നല്‍കിയതായിട്ടാണു അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സി.പി.എം. നേതാവിനെ തമിഴ്നാട്ടില്‍നിന്നു ഹരികുമാര്‍ രണ്ടുതവണ വിളിച്ചു കാര്യങ്ങള്‍ തിരക്കിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

സംഭവശേഷം സംസ്ഥാനംവിട്ടു. തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ സുഹൃദ്ബന്ധമുളള ആളാണ് ഹരികുമാര്‍. അന്വേഷണസംഘം ഇന്നലെ െസെബര്‍സെല്ലിന്റെ സഹായത്തോടെ ഹരികുമാറിന്റെ മുന്‍കാല ഫോണ്‍ നമ്പരുകളിലേക്കുളള വിളികളുടെ വിവരം തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മധുരയിലേക്ക് കടന്നതായി സൂചന ലഭിച്ചത്. ഹരികുമാറിന്റെ െകെവശമുണ്ടായിരുന്ന ഔദ്യോഗികഫോണ്‍ ഉള്‍പ്പെടെ രണ്ടു ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും ആരംഭിച്ചു.

യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദൃക്സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. സനലിനെ ഡിെവെ.എസ്.പി: ഹരികുമാര്‍ വാഹനത്തിനുമുന്നില്‍ പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. സംഭവശേഷം ഹരികുമാര്‍ സംസ്ഥാന പോലീസിലെ ഒരു ഉന്നതനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവശേഷം ഹരികുമാറിനെ രക്ഷപ്പെടുത്തിയ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ മൊെബെല്‍ ഫോണും ഓഫാക്കിയ നിലയിലാണ്. ഇയാളും ഹരികുമാറിനൊപ്പം തമിഴ്നാട്ടിലേക്ക് കടന്നതായിട്ടാണ് പോലീസിനു ലഭിച്ച വിവരം. ഹരികുമാറിനൊപ്പം ഒളിവില്‍പ്പോയ സഹായി ബിനു, ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി എന്നിവര്‍ക്കെതിരേ കേസെടുക്കും.

സര്‍ക്കാര്‍തലത്തിലുളള രാഷ്ട്രീയ ബന്ധമാണ് അഴിമതിക്കാരനായ ഹരികുമാറിന് നെയ്യാറ്റിന്‍കരയില്‍ തന്നെ തുടരാന്‍ അവസരമൊരുക്കിയത്. ജില്ലയിലെ ഏറ്റവും വലിയ സബ് ഡിവിഷനാണ് നെയ്യാറ്റിന്‍കര. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഈ സബ്ഡിവിഷനില്‍ നടക്കുന്ന മണല്‍കടത്തിനും മറ്റ് നിയമവിരുദ്ധ ഇടപാടുകള്‍ക്കുമായി ലക്ഷക്കണക്കിനു രൂപയാണ് ഹരികുമാര്‍ ഇടനിലക്കാര്‍ വഴി വാങ്ങികൂട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഹരികുമാറിനെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തണമെന്നുളള ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ട് രണ്ടുതവണ മുക്കിയതിനുപിന്നിലും ദുരൂഹതയുണ്ട്.

കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി: പി. അശോക് കുമാര്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റയ്ക്കു നല്‍കി. പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസില്‍ അന്വേഷണത്തിന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇതേതുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. അതിനിടെ, നെയ്യാറ്റിന്‍കര സബ് ഡിവിഷനില്‍ ഡിെവെ.എസ്.പിമാരെ നിയമിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍തലത്തില്‍ തീരുമാനമായി. ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കാനാണ് ധാരണ. നെടുമങ്ങാട് എ.എസ്.പി: സുന്ദര്‍ദാസിനെ നെയ്യാറ്റിന്‍കരയില്‍ നിയമിക്കും. നെടുമങ്ങാട്ട് മറ്റൊരു എ.എസ്.പിയെക്കൂടി നിയമിക്കുന്നതോടെ തിരുവനന്തപുരം റൂറലില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍മാത്രമാകും.

Ads by Google
Thursday 08 Nov 2018 09.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW