Thursday, January 24, 2019 Last Updated 39 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.48 AM

ഹെല്‍മെറ്റ്‌ ധരിച്ച്‌ ഉറക്കം; ഇതു തമാശയല്ല

uploads/news/2018/11/263297/bft3.jpg

കൊലപാതകമെന്നു തെളിഞ്ഞ "ആത്മഹത്യ"

ഇക്കഴിഞ്ഞ ജൂലൈ 22-നു പുലര്‍ച്ചെ ഒരു മണി. ഭാര്യ മേരി കിണറ്റില്‍ ചാടിയെന്നും രക്ഷിക്കാന്‍ ശ്രമിച്ചിട്ടു കഴിഞ്ഞില്ലെന്നും അലറിവിളിച്ച്‌ ചരളിലെ പാംബ്ലാനിയില്‍ സാബു ജേക്കബ്‌ അയല്‍വീട്ടിലെത്തി. അയല്‍ക്കാര്‍ ഓടിച്ചെന്നെങ്കിലും കിണറ്റില്‍ മേരിയുടെ മൃതദേഹമാണു കാണാനായത്‌. ആത്മഹത്യയെന്ന്‌ ഏതാണ്ടുറപ്പിച്ചുതന്നെ പോലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു. സാബുവിന്റെയും അയല്‍ക്കാരുടെയും മൊഴികളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞ്‌ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തി. ഓഗസ്‌റ്റ്‌ 29-നു സാബുവിന്റെ കൈകളില്‍ വിലങ്ങുവീണു. തമിഴ്‌നാട്‌ ധര്‍മപുരി ജില്ലക്കാരായ വെപ്പിലപ്പട്ടി രവികുമാര്‍, കറുമ്പ്രഹള്ളി കോളനിയിലെ എന്‍. ഗണേശന്‍ എന്നിവരും അറസ്‌റ്റിലായി. മേരിയെ ഇല്ലാതാക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത്‌ ഇവര്‍ക്കായിരുന്നു.
കണ്ണൂര്‍ കരിക്കോട്ടക്കരി സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു മേരി. ഭര്‍ത്താവ്‌ സാബു ലോറി ഡ്രൈവര്‍. മറ്റൊരു സ്‌ത്രീയുമായുള്ള ബന്ധം സുഗമമാക്കാനുള്ള വഴി സാബു സ്വയം കണ്ടെത്തി. മേരിയെ ഇല്ലാതാക്കുക. ചെങ്കല്ല്‌ മേഖലയിലെ ലോഡിങ്‌ തൊഴിലാളികളായ രവികുമാറിനെയും ഗണേശനെയും ക്വട്ടേഷന്‍ ഏല്‍പ്പിച്ചു. ഒരു ജീവനെടുക്കുന്നതിനു പ്രതിഫലം രണ്ടു ലക്ഷം രൂപ!
ക്വട്ടേഷന്‍ നടപ്പാക്കേണ്ട രീതിയും സാബുവിന്റെ മനസിലാണു തെളിഞ്ഞത്‌. മക്കളറിയാതെ രാത്രിയില്‍ മേരിയെ വീടിനു പുറത്തിറക്കണം. അതിനായി സാബു വീട്ടിലെ വാഷിങ്‌ മെഷീന്‍ കേടാക്കി നന്നാക്കാനേല്‍പ്പിച്ചു. രാത്രിയില്‍ രവികുമാറും ഗണേശനും വാഹനത്തില്‍ വാഷിങ്‌ മെഷീനുമായി എത്തി. അത്‌ ഉള്ളിലേക്കു കൊണ്ടുപോകാനെന്ന പേരില്‍ മേരിയെ വീടിനു പുറത്തിറക്കി. മൂവരും ചേര്‍ന്ന്‌ മേരിയെ തൂക്കിപ്പിടിച്ച്‌ കിണറ്റിലേക്കു വലിച്ചെറിഞ്ഞു. പിടിച്ചുകയറാതിരിക്കാനായി, കിണറ്റിലേക്ക്‌ ഇട്ടിരുന്ന പൈപ്പ്‌ മുറിച്ചുമാറ്റി.
മരണം ഉറപ്പാക്കിയതിനു ശേഷമാണ്‌ സാബു നിലവിളിയോടെ അയല്‍പക്കത്തേക്ക്‌ ഓടിയത്‌. രാത്രി പന്ത്രണ്ടോടെ മേരി കിണറ്റില്‍ ചാടിയെന്നാണു സാബു പറഞ്ഞത്‌. എന്നാല്‍ സഹായം തേടിയെത്തിയത്‌ ഒരു മണിയോടെയാണെന്ന അയല്‍ക്കാരുടെ മൊഴിയാണു സാബുവിന്റെ കൈകളില്‍ വിലങ്ങുവീഴ്‌ത്തിയത്‌.

"അവള്‍ക്കു ജീവിക്കാന്‍ അര്‍ഹതയില്ല"

ഇതുവരെ പറഞ്ഞതെല്ലാം വിവാഹേതര ബന്ധം സുഗമമാക്കാനായി പങ്കാളിയുടെ ജീവനെടുത്ത സംഭവങ്ങള്‍. ഭാര്യ ജ്യോതിയുടെ ജീവനെടുത്തതിനു വിരാജിനു പറയാനുള്ളതു മറ്റൊരു കഥയാണ്‌. മറ്റൊരാളെ പ്രണയിച്ചതിനുള്ള പ്രതികാരം.
ആള്‍ക്കൂട്ടത്തിനു മുന്നിലാണു വിരാജ്‌ ഭാര്യ ജ്യോതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്‌. ഭാര്യയുടെ വിവാഹേതര പ്രണയമാണു തന്നെ കടുംകൈക്കു പ്രേരിപ്പിച്ചതെന്നാണു വിരാജിന്റെ മൊഴി. മറ്റൊരാളുമായി പ്രണയത്തിലായ ജ്യോതി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞു. സ്വന്തം വീട്ടിലേക്കായിരുന്നു മടക്കം. തിരിച്ചുവിളിക്കാന്‍ വിരാജ്‌ പലവട്ടം ശ്രമിച്ചെങ്കിലും ജ്യോതി തള്ളിപ്പറഞ്ഞു. അങ്ങനെയിരിക്കെ, കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഭാര്യ പുറത്തിറങ്ങാനായി കാത്തുനിന്നു. യോഗം കഴിഞ്ഞ്‌ അച്‌ഛനോടൊപ്പം ഇറങ്ങിവന്നയുടന്‍ പെട്രോള്‍ വീശിയൊഴിച്ചു തീകൊളുത്തി. അവള്‍ ജീവനോടെ കത്തിയെരിയുന്നതു കണ്ടിട്ടും മനസലിഞ്ഞില്ല.
സംഭവസ്‌ഥലത്തുനിന്ന്‌ ആളുകളെ വിരട്ടി രക്ഷപ്പെട്ട വിരാജ്‌ പോലീസ്‌ പിടികൂടുമെന്നുറപ്പായതോടെ ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ജ്യോതിയുടെ പ്രണയവും അവള്‍ക്കു ജീവിക്കാന്‍ അര്‍ഹതയില്ലെന്ന തന്റെ വിധിയെഴുത്തുമെല്ലാം ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ജീവനൊടുക്കേണ്ടെന്നു തീരുമാനിച്ച്‌ പിന്നീട്‌ മുംബൈയിലേക്കു കടന്നു. അവിടെയുള്ള ബന്ധുവീട്ടില്‍ നിന്ന്‌ അറസ്‌റ്റിലാകുമ്പോഴും താന്‍ ചെയ്‌തതു ശരിയാണെന്ന ഭാവമായിരുന്നു വിരാജിന്‌.

(തുടരും)

തയാറാക്കിയത്‌:

കെ. സുജിത്ത്‌, ഷൈനി ജോണ്‍

സങ്കലനം

എസ്‌. ജിതേഷ്‌

Ads by Google
Thursday 08 Nov 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW