Saturday, December 15, 2018 Last Updated 21 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.31 AM

മണപ്പുറം മിസ്‌ ഏഷ്യ 2018 കൊച്ചിയില്‍ പത്തിന്‌

uploads/news/2018/11/263265/k8.jpg

കൊച്ചി: ഏഷ്യയിലെയും യൂറേഷ്യയിലെയും സുന്ദരിമാരുടെ കഴിവുകള്‍ മാറ്റുരയ്‌ക്കുന്ന രാജ്യാന്തര സൗന്ദര്യ മല്‍സരമായ മണപ്പുറം മിസ്‌ ഏഷ്യ 2018, 10-നു നടക്കും. കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട്‌ ആറിന്‌ ആരംഭിക്കുന്ന മത്സരത്തില്‍ ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നായി 25 സുന്ദരിമാര്‍ പങ്കെടുക്കും.

കന്യക, യുടി ടി വി, കല്‍പന ഇന്റര്‍നാഷണല്‍, യുടി വേള്‍ഡ്‌, യൂണിക്‌ ടൈംസ്‌, സഞ്‌ജീവനം, പറക്കാട്ട്‌ റിസോര്‍ട്‌സ്‌, ഗോകുലം പാര്‍ക്ക്‌, സാജ്‌ എര്‍ത്‌ റിസോര്‍ട്ട്‌, ഐശ്വര്യ അഡ്വര്‍ടൈസിങ്‌ എന്നിവരാണ്‌ മിസ്‌ ഏഷ്യ 2018 ഇവന്റ്‌ പാര്‍ട്ട്‌ണേഴ്‌സ്‌.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിജയിക്ക്‌ മിസ്‌ ഏഷ്യ പട്ടവും യൂറേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിജയിക്ക്‌ മിസ്‌ ഏഷ്യ ഗ്ലോബല്‍ പട്ടവും സമ്മാനിക്കും. പെഗാസസ്‌ നടത്തുന്ന മിസ്‌ ഏഷ്യ 2018-ന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സും ഡി ക്യു വാച്ചസുമാണ്‌. ജോയ്‌ ആലുക്കാസ്‌, മെഡിമിക്‌സ്‌, ടി ഷൈന്‍ എന്നിവരാണ്‌ പവേര്‍ഡ്‌ ബൈ പാര്‍ട്ട്‌ണേര്‍സ്‌. മിസ്‌ ക്വീന്‍ ഓഫ്‌ ഇന്ത്യ ജേതാവ്‌ സിമ്രന്‍ മല്‍ഹോത്ര ഇന്ത്യയെ പ്രതിനിധീകരിക്കും.

നാഷണല്‍ കോസ്‌റ്റ്യൂം, ബ്ലാക്ക്‌ തീം റൗണ്ട്‌, വൈറ്റ്‌ ഗൗണ്‍ എന്നിങ്ങനെ മൂന്ന്‌ റൗണ്ടുകളുള്ള മല്‍സരത്തിന്റെ ഗ്രൂമിങ്‌ സെഷന്‍ കൊച്ചിയിലെ ഹോട്ടല്‍ സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ ആരംഭിച്ചു. എലീന കാതറിന്‍ അമോണ്‍ (മിസ്‌ ഗ്ലാം വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌), സമീര്‍ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), സുദക്ഷണ തമ്പി (യോഗ ട്രെയിനര്‍), ഡോ. തോമസ്‌ നെച്ചിപ്പാടം, വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ്‌ ട്രെയിനര്‍) എന്നിവരാണ്‌ ഗ്രൂമിങ്‌ സെഷനു നേതൃത്വം നല്‍കുന്നത്‌.

മിസ്‌ ഏഷ്യ, മിസ്‌ ഏഷ്യ ഗ്ലോബല്‍ വിജയികള്‍ക്കുള്ള സമ്മാനം നല്‍കുന്നത്‌ ഡോ. എലിസബത്ത്‌ ചാക്കോയാണ്‌ (കല്‍പ്പന ഇന്റര്‍നാഷണല്‍). പറക്കാട്ട്‌ ജ്വല്ലേഴ്‌സ്‌ രൂപകല്‍പന ചെയ്‌ത സുവര്‍ണകിരീടമാണ്‌ വിജയികളെ അണിയിക്കുന്നത്‌. പത്രസമ്മേളനത്തില്‍ പെഗാസസ്‌ സ്‌ഥാപകനും ചെയര്‍മാനുമായ ഡോ. അജിത്‌ രവി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ റോയി മണപ്പിള്ളില്‍, മിനി സാജന്‍, ഡോ. എലിസബത്ത്‌ ചാക്കോ എന്നിവരും പങ്കെടുത്തു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  • Manappuram Miss Asia 2018
  • Ads by Google
    Thursday 08 Nov 2018 01.31 AM
    YOU MAY BE INTERESTED
    Ads by Google
    Loading...
    LATEST NEWS
    TRENDING NOW