Thursday, November 08, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.26 AM

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ രാജിക്ക്‌

uploads/news/2018/11/263222/d1.jpg

ന്യൂഡല്‍ഹി : റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേല്‍ രാജിക്ക്‌. 19ന്‌ ചേരുന്ന റിസര്‍വ്‌ ബാങ്ക്‌ ബോര്‍ഡ്‌ യോഗത്തില്‍ ഉര്‍ജിത്‌ പട്ടേല്‍ രാജിവയ്‌ക്കുമെന്നാണു സൂചന.
റിസര്‍വ്‌ ബാങ്കിന്‌ എത്രമാത്രം സ്വയംഭരണാധികാരമാകാം എന്നതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി പോരുമുറുകുന്നതിനിടെയാണ്‌ ഉര്‍ജിത്‌ പട്ടേല്‍ സ്‌ഥാനമൊഴിയുകയാണ്‌ എന്ന്‌ അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ധനകാര്യ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
2019 സെപ്‌റ്റംബറിലാണ്‌ ഉര്‍ജിത്‌ പട്ടേലിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്‌. ഉര്‍ജിത്‌ പട്ടേല്‍ സ്‌ഥാനമൊഴിഞ്ഞാല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. വിരാല്‍ ആചാര്യയും ഒപ്പം സ്‌ഥാനമൊഴിഞ്ഞേക്കും എന്നാണു സൂചന. ബാങ്കിന്റെ പരമാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ തുറന്നടിച്ച്‌ കേന്ദ്രസര്‍ക്കാര്‍-റിസര്‍വ്‌ ബാങ്ക്‌ പോരു പരസ്യമാക്കിയത്‌ വിരാല്‍ ആചാര്യയാണ്‌.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഉര്‍ജിത്‌ പട്ടേലിനെ തളര്‍ത്തിയെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിച്ചുതുടങ്ങിയെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. രഘുറാം രാജന്‌ രണ്ടാമതൊരു ടേം നീട്ടിനല്‍കാതെ വന്നതോടെയാണ്‌ മോഡിയോട്‌ അടുപ്പം പുലര്‍ത്തിയിരുന്ന ഗുജറാത്ത്‌ സ്വദേശിയായ ഉര്‍ജിത്‌ പട്ടേല്‍ റിസവര്‍വ്‌ ബാങ്ക്‌ മേധാവിയാകുന്നത്‌. നോട്ട്‌ നിരോധനവും ബാങ്കുകളുടെ കിട്ടാക്കടം പെരുകലുകളും അടക്കം കലുഷിതമായ കാലമായിരുന്നു കേന്ദ്രബാങ്കിന്റെ മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്‌. നോട്ട്‌ നിരോധനത്തിന്‌ ഇന്നു രണ്ടുവര്‍ഷം തികയാനിരിക്കേയാണ്‌ അദ്ദേഹത്തിന്റെ രാജിവാര്‍ത്തയും പുറത്തുവരുന്നതെന്നതു യാദൃശ്‌ചികം.
കരുതല്‍പണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപ കൈമാറണമെന്ന ധനമന്ത്രാലയത്തിന്റെ ആവശ്യം റിസര്‍വ്‌ ബാങ്ക്‌ നിഷേധിച്ചതാണ്‌ കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്‌ പ്രധാനകാരണമെന്നാണു സൂചന. റിസര്‍വ്‌ ബാങ്കുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമായതോടെ റിസര്‍വ്‌ ബാങ്കിനുമേല്‍ അധികാരം പ്രയോഗിക്കാന്‍ അനുമതിനല്‍കുന്ന ആര്‍.ബി.ഐ. നിയമത്തിലെ ഏഴാംവകുപ്പ്‌ സര്‍ക്കാര്‍ ഉപയോഗിക്കാനൊരുങ്ങിയതും രാജിക്കു പ്രേരിപ്പിച്ചുവെന്നാണു സൂചന.

Ads by Google
Thursday 08 Nov 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW