Friday, April 26, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.26 AM

ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം നിര്‍ണായകമാകും

uploads/news/2018/11/263219/d2.jpg

മുംബൈ: റിസര്‍വ്‌ ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ, ഈ മാസം 19-ന്‌ ചേരുന്ന ആര്‍.ബി.ഐ. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം നിര്‍ണായകമാകും.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന്‌ ചില ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ യോഗത്തില്‍ ആവശ്യമുന്നയിക്കുമെന്നാണു സൂചന. അതിനൊപ്പം ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവയ്‌ക്കും.
ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതിനേക്കാന്‍ രാജിവച്ചു പുറത്തുപോകുന്നതാകും ആര്‍.ബി.ഐ. ഗവര്‍ണര്‍ക്കു നല്ലതെന്നും കേന്ദ്ര സര്‍ക്കാരിനോട്‌ അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രാജിവച്ചാല്‍ അതു സമ്പദ്‌വ്യവസ്‌ഥയെ ദോഷകരമായി ബാധിക്കുമെന്നും ഓഹരി വിപണിയെ തകര്‍ക്കുമെന്നും സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന്‌ 3.6 ലക്ഷം കോടിരൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ആവശ്യം ആര്‍.ബി.ഐ. നിരസിച്ചതാണ്‌ ഏറ്റവുമൊടുവില്‍ കേന്ദ്രത്തെ പ്രകോപിപ്പിച്ചത്‌. ഹൗസിങ്‌, ഫിനാന്‍സിങ്‌ കമ്പനികള്‍ തകരുന്നത്‌ ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്‌ഥയിലേക്ക്‌ കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന്‌ രക്ഷിക്കാനായി ആര്‍.ബി.ഐ. ആവിഷ്‌കരിച്ച പി.സി.എ. ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നീ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാന്‍ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാനും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ തയാറായില്ല.

Ads by Google
Thursday 08 Nov 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW