Thursday, November 08, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.22 AM

ഖഷോഗിക്കു പിന്നാലെ 'തുര്‍ക്കിയും'; സൗദി മറ്റൊരു മാധ്യമപ്രവര്‍ത്തകനെക്കൂടി കൊലപ്പെടുത്തിയെന്ന്‌ ആരോപണം

uploads/news/2018/11/263211/in3.jpg

റിയാദ്‌: സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായ മറ്റൊരു പത്രപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്‌. തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ജസീറിനെ സൗദി സര്‍ക്കാര്‍ കൊലപ്പെടുത്തിയെന്ന്‌ "ദ്‌ ന്യൂ ഖലീജ്‌ ടൈംസാ"ണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
കഷ്‌കൂല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ സൗദി സര്‍ക്കാരിനെ തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസ്‌ സൗദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചിരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്റെ മരണം സംഘടനകള്‍ സ്‌ഥിരീകരിച്ചില്ല.
കഴിഞ്ഞ മാര്‍ച്ചിലാണു സൗദി ചാരന്മാര്‍ അദ്ദേഹത്തെ പിടികൂടിയതെന്നു ഖലീജ്‌ ടൈംസ്‌ റിപ്പോര്‍ട്ടിലുണ്ട്‌. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ വിശ്വസ്‌തനായ സൗദ്‌ അല്‍ ക്വതാനിയുടെ നേതൃത്വത്തിലാണു തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസിനെ കസ്‌റ്റഡിയിലെടുത്തത്‌. പിന്നീട്‌ അദ്ദേഹം പുറത്തുവന്നിട്ടില്ല. അദ്ദേഹം കസ്‌റ്റഡിയില്‍ മരിച്ചെന്നാണ്‌ ആരോപണം.

Ads by Google
Thursday 08 Nov 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW