Thursday, November 08, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.22 AM

വ്യാജപകര്‍പ്പുകള്‍: ശക്‌തമായ നടപടിയെന്നു ഗൂഗിള്‍

uploads/news/2018/11/263210/in2.jpg

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റിലെ വ്യാജപതിപ്പുകള്‍ക്കെതിരേ കര്‍ശനമായ നടപടിയെന്നു ഗൂഗിള്‍. പാട്ടുകളും സിനിമകളും ഉള്‍പ്പെടെയുള്ളവ ഉപയോക്‌താക്കള്‍ക്കു നിയമപരമായി ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനൊപ്പം വെബ്‌സൈറ്റുകളുടെ വരുമാനച്ചോര്‍ച്ച തടയാനുള്ള നടപടികളും ശക്‌തമാക്കുമെന്നു ഗൂഗിള്‍ പുറത്തുവിട്ട 64 പേജുള്ള റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.
വ്യാജപകര്‍പ്പുകള്‍ക്കെതിരേയുള്ള നടപടി പുരോഗമിക്കുമ്പോള്‍ത്തന്നെ മറുവശത്ത്‌ അതുമറികടക്കാനുള്ള തന്ത്രങ്ങളും എതിരാളികള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. സിനിമകളുടെയും മറ്റും വ്യാജപകര്‍പ്പുകള്‍ കാണാന്‍ സഹായിക്കുന്ന അനുബന്ധ സോഫ്‌റ്റ്‌വേറുകള്‍ സുലഭമായതായി ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വെല്ലുവിളി മറികടക്കുകയെന്നതാണു ശ്രമകരമെന്നും ഗൂഗിളിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ പോലും ഇത്തരം സോഫ്‌റ്റ്‌വേറുകള്‍ മുഖാന്തിരം കാണാനും ഉപയോഗിക്കാനും സാധിക്കുന്നുണ്ട്‌. കോഡി ബോക്‌സുകള്‍ക്കുപോലും പ്രാപ്യമായ അനുബന്ധ സോഫ്‌റ്റ്‌വേറുകള്‍പോലും സുലഭമാണ്‌. എന്നാല്‍, പ്ലേസ്‌റ്റോറില്‍നിന്ന്‌ ഇത്തരം നിരവധി ആപ്ലിക്കേഷനുകള്‍ നീക്കംചെയ്‌തതായും ഗൂഗിള്‍ ഷോപ്പിങ്ങിലൂടെ ഇത്തരം കോഡി ബോക്‌സുകള്‍ വാങ്ങാനാകില്ലെന്നും ഗൂഗിള്‍ വ്യക്‌തമാക്കുന്നു.

Ads by Google
Thursday 08 Nov 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW