Thursday, April 25, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 10.07 PM

റൈല: വിദ്യാര്‍ഥികള്‍ക്ക്‌ ദിശാബോധം പകരാന്‍ വിദഗ്‌ധര്‍

uploads/news/2018/11/263113/v1.jpg

ഏറ്റുമാനൂര്‍: വിദ്യാര്‍ഥികളിലും ഉദ്യോഗാര്‍ഥികളിലും പോസിറ്റീവ്‌ എനര്‍ജി നിറയ്‌ക്കുന്ന ക്ലാസുകളുമായി പ്രശസ്‌ത ട്രെയ്‌നര്‍ ബാന്‍സണ്‍ തോമസ്‌ ജോര്‍ജ്‌ റോട്ടറി യൂത്ത്‌ ലീഡര്‍ഷിപ്‌ അവാര്‍ഡ്‌സി(റൈല 2018)ല്‍. ചുരുങ്ങിയ പ്രായത്തിനുള്ളില്‍തന്നെ മികച്ച യുവസംരംഭകനായി മാറിയ ബാന്‍സണ്‍ തോമസിന്റെ ഓരോ പരിശീലന ക്ലാസും വ്യക്‌തമായ ദിശാബോധം വിദ്യാര്‍ത്ഥികള്‍ക്കു സമ്മാനിക്കുന്നതാണ്‌.
എന്‍ജീനിയറിങ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്ന നേതൃത്വവികസന പരിശീലനരംഗത്തും തന്റേതായ സ്‌ഥാനം ഉറപ്പിച്ചിരിക്കുന്നു ബാന്‍സണ്‍ തോമസ്‌, എങ്കില്‍തന്നെയും കരിയര്‍ ഗൈഡന്‍ഡസിനെ ജോലിയായി കാണാതെ തന്റെ ജീവിതത്തിന്റെ പാതയായും പാഷനായും കാണാനാണ്‌ ബാന്‍സണ്‌ ഇഷ്‌ടം.
സംരംഭകത്വത്തില്‍ സാങ്കേതിക വിദ്യയുടെ സ്വാധീനം, സംരഭകനേതൃത്വത്തിനു വേണ്ട കഴിവുകള്‍ അങ്ങനെതുടങ്ങി വിവിധ വശങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്ന ബാന്‍സണ്‍ തോമസിന്റെ ക്ലാസുകളാല്‍ സമ്പന്നമാണ്‌ റൈല 2018. ഇതിനോടൊപ്പം തന്നെ പ്രശസ്‌ത വിഷ്വല്‍ മീഡിയ അനലിസ്‌റ്റ്‌ പ്രഫസര്‍ ജിതിന്‍ ജോണും റൈലയുടെ ഭാഗമാകുന്നു. വിഷ്വല്‍മീഡിയ യുവാക്കള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വ്യത്യസ്‌തതലത്തില്‍ ഇന്നത്തെ സിനിമയില്‍ നടത്തേണ്ട അവലോകനത്തേക്കുറിച്ചും വിശദമായി വിദ്യാര്‍ത്ഥികളോട്‌ സംവദിക്കുന്ന ക്ലാസുകള്‍ റൈലയുടെ ഭാഗമാണ്‌.
കോട്ടയം ബസേലിയസ്‌ കോളജില്‍ അസിസ്‌റ്റന്റ്‌ പ്രഫസറായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ മേഖലകളില്‍ പരിശീലനം നല്‍കിക്കൊണ്ട്‌ സമൂഹത്തില്‍ തന്റേതായ തലം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌ പ്രഫസര്‍ ജിതിന്‍ ജോണ്‍.
മനുഷ്യമനസുകളുടെ പഠിതാവ്‌ സൈക്കോളജിസ്‌റ്റ്‌ ഡോ. ജിന്‍സ്‌ മാത്യു ആണ്‌ റൈലയുടെ മറ്റൊരു ആകര്‍ഷണം. വ്യക്‌തിത്വവികസനത്തേക്കുറിച്ചും മാനസിക ആരോഗ്യത്തിന്റെ പ്രധാന്യത്തേക്കുറിച്ചും വിജയത്തിലേക്ക്‌ അടുക്കാന്‍ മനസിനെ ഒരുക്കേണ്ട രീതിയെക്കുറിച്ചാണ്‌ ക്ലാസ്‌. പത്ത്‌, പതിനൊന്നു തീയതികളില്‍ മംഗളം ക്യാമ്പസാണ്‌ റൈലയുടെ വേദിയാകുന്നത്‌.

Ads by Google
Wednesday 07 Nov 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW