Thursday, February 14, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 03.53 PM

ജര്‍മനിയുടെ മുന്‍ ചാരത്തലവന് പുതിയ ജോലിയും നഷ്ടപ്പെട്ടു

uploads/news/2018/11/263083/Eup071118a.jpg

ബര്‍ലിന്‍: സര്‍ക്കാരിനും മുന്നണിയുടെ ഭാഗമായ രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കുമെതിരേ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജര്‍മന്‍ ചാരസംഘടനയുടെ മുന്‍ മേധാവി ഹാന്‍സ് ജോര്‍ജ് മാസനെ പുതിയ ജോലിയില്‍ നിന്നും പുറത്താക്കി.

പഴയ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതാണ് പുതിയ നടപടിക്കും അടിസ്ഥാനം. കാലവധിയെത്തും മുന്‍പേ വിരമിക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് മാസനെ ഇപ്പോള്‍ പെടുത്തിയിരിക്കുന്നത്.

ചാരത്തലവന്റെ സ്ഥാനത്തു നിന്നു മാറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. ഇന്റലിജന്‍സ് ഏജന്‍സി നേതൃത്വത്തില്‍നിന്ന് ഒഴിവായ സമയത്തു നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം പഴയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 07 Nov 2018 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW