Wednesday, November 07, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 02.59 PM

കണ്ണിന് അല്‍പം ശ്രദ്ധ

uploads/news/2018/11/263073/lifestyleus071118.jpg

1. കണ്ണിന്റെ തിളക്കവും അഴകും നിലനിര്‍ത്താന്‍ ദിവസവും ആറ്, എട്ട് മണിക്കൂര്‍ ഉറങ്ങണം. പകലുറക്കം, രാത്രി ഉറക്കമളയ്ക്കല്‍ എന്നിവ ഒഴിവാക്കുക.
2. ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.

3. വെയിലത്തുനിന്നും വന്നയുടനെ തണുത്ത വെള്ളത്തില്‍ കുളിക്കരുത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ഒഴിവാക്കുക.
4. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെളിച്ചം കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. സ്‌ക്രീന്‍ മുഖത്തിന് നേരെ അല്ലെങ്കില്‍ ഒരല്‍പം താഴ്ത്തി വയ്ക്കുക. കണ്ണട ഉപയോഗിക്കുക.

5. മുഖത്തു പുരട്ടുന്ന സൗന്ദര്യ വസ്തുക്കള്‍ കണ്ണിനടിയില്‍ പുരട്ടരുത്. ഇവ ഉണങ്ങി വലിഞ്ഞാല്‍ കണ്ണിനടിയിലെ ചര്‍മത്തില്‍ പാടുകള്‍ വീഴാം.
6. യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക. കണ്ണില്‍ പൊടിയും വെയിലും ഏല്‍ക്കാതെ സംരക്ഷിക്കുക.

7. കണ്ണിന്റെ സൗന്ദര്യ വര്‍ധനവിനായി നിരവധി വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8. മറ്റുള്ളവരുടെ സോപ്പ്, തോര്‍ത്ത്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW