Wednesday, November 07, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 02.45 PM

ഭൂമിയെ ചുറ്റി കടന്നുപോയത് ഛിന്നഗ്രഹമായിരുന്നില്ല: ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ പ്രത്യേക രൂപത്തിന് ഒടുവില്‍ ഇതാ ഉത്തരമായിരിക്കുന്നു

Oumuamua object

ഭൂമിയെ ചുറ്റി കടന്നുപോയ ഛിന്നഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഗവേഷകര്‍. കഴിഞ്ഞ വര്‍ഷം ഭൂമിയെ ചുറ്റി കടന്നുപോയ ഛിന്നഗ്രഹത്തിന് ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രത്യേക രൂപമായിരുന്നു. എന്നാല്‍ അതൊരു ഛിന്നഗ്രഹമല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുത ഛിന്നഗ്രഹത്തിന്റെ വരവും സഞ്ചാര വഴികളും ചര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതൊരു കൃത്രിമ പേടകമായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹവാര്‍ഡ് സ്മിത്ത് സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഗവേഷകരാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് പുറത്തു നിന്നെത്തിയ ആദ്യ ബഹിരാകാശ പേടകമായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറി ചിന്തിപ്പിച്ചത്. എവിടെ നിന്നാണ് ഈ വിചിത്ര വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

സൗരയൂഥത്തിലൂടെ സഞ്ചരിച്ച, സിഗരറ്റിന്റെ രൂപമുള്ള വസ്തുവിനെ കുറിച്ച് നിരവധി ചര്‍ച്ചകളും നിരീക്ഷണങ്ങളും ഇതിനകം തന്നെ നടന്നിട്ടുണ്ട്. എവിടെ നിന്നാണ് ഈ വിചിത്രം വസ്തു വന്നതെന്നും ലക്ഷ്യമെന്തായിരുന്നു എന്നുമാണ് ഗവേഷകര്‍ അന്വേഷിക്കുന്നത്. ബഹിരാകാശത്തു കൂടെ കടന്നുപോയ ഔമുവാമുവ എന്ന വസ്തു മറ്റുഗ്രഹങ്ങളില്‍ നിന്ന് ഗവേഷണത്തിന്റെ ഭാഗമായി തിരിച്ച കൃത്രിമ പേടകമായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Ads by Google
Wednesday 07 Nov 2018 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW