Tuesday, June 25, 2019 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 11.19 AM

അരക്കോടിയിലേറെ വില വരുന്ന വജ്രം ദുബായില്‍ നിന്നും മോഷ്ടിച്ച് രാജ്യംവിട്ടു; 20 മണിക്കൂറിനുള്ളില്‍ ദമ്പതികളെ മുംബൈയില്‍ വെച്ച് പിടികൂടി; അതിനാടകീയ രംഗങ്ങള്‍ ഇങ്ങനെ

stole held

ദുബായ് ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച വന്‍ തുകയുടെ വജ്രം മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ദുബായിലെ ജ്വല്ലറിയില്‍ നിന്നും 300,000 ദിര്‍ഹം (ഏതാണ്ട് 59,65,840 രൂപ) വില വരുന്ന വജ്രം മോഷ്ടിച്ച് രാജ്യം വിട്ട ദമ്പതികളെ 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ വച്ച് പിടികൂടുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി വിഡിയോ ദുബായ് പൊലീസ് പുറത്തു വിട്ടു. ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിലുള്ള ജ്വല്ലറിയിലാണ് സംഭവം. ഇന്റര്‍പോളിന്റെയും ഇന്ത്യന്‍ പൊലീസിന്റെയും സഹായത്തോടെയാണ് ദുബായ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ തിരികെ യുഎഇയില്‍ എത്തിക്കാനും ഉടന്‍ നിര്‍ദേശം നല്‍കി.

മൂന്നു മണിക്കൂറിന് ശേഷമാണ് കടയുടമയ്ക്ക് മോഷണം നടന്നുവെന്ന കാര്യം തിരിച്ചറിയാന്‍ സാധിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മോഷണം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞതിനാല്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നുവെന്നുവെന്ന് സിഐഡി ഡയറക്ടര്‍ കേണല്‍ അദേല്‍ അല്‍ ജോക്കര്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതിനാല്‍ ഇവരുടെ വിമാന യാത്രയുടെ വിവരങ്ങള്‍ പരിശോധിക്കുകയും ഇന്റര്‍പോള്‍ വഴി ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ചില പ്രത്യേക രീതിയിലുള്ള കല്ലുകളെ കുറിച്ച് പുരുഷന്‍ ജ്വല്ലറിയിലെ സെയില്‍സ്മാനുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ യുവതി പുറത്തേക്കുള്ള വാതിലിന് സമീപം നില്‍ക്കുകയും ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന വജ്രം മോഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് ജാക്കറ്റിനുള്ളില്‍ വജ്രം ഒളിപ്പിക്കുകയും പുരുഷനൊപ്പം പുറത്തേക്ക് പോവുകയും ചെയ്യുന്നതാണ് വിഡിയോയില്‍.

തുടര്‍ന്ന് ദമ്പതികള്‍ ദുബായ് മാളിലേക്ക് പോയി. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേരും മാളിലെ വിശ്രമമുറിയില്‍ പ്രവേശിക്കുകയും പുതിയ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്ക് വരികയുമായിരുന്നു. ദുബായ് വിമാനത്താവളത്തിലേക്ക് പോയ ഇവര്‍ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. മുംബൈ വഴി ഹോങ്‌ങ്കോങ്ങിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. മുംബൈ വിമാനത്താവളത്തില്‍ എത്തിയ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി. മോഷണം നടത്തിയെന്ന കാര്യം പ്രതികള്‍ സമ്മതിച്ചു. എക്‌സറെ പരിശോധനയില്‍ യുവതിയുടെ വയറിനുള്ളില്‍ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. രാജ്യന്തര ബന്ധങ്ങള്‍ ഉപയോഗിച്ച് പ്രതികളെ പിടികൂടിയ സംഘത്തെ ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി അഭിനന്ദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW