Wednesday, November 07, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 01.45 AM

നാഷണല്‍ എക്യുമെനിക്കല്‍ യൂത്ത്‌ അസംബ്ലിക്ക്‌ ഇന്ന്‌ തുടക്കം

തിരുവല്ല: ഇന്ത്യയിലെ കത്തോലിക്ക ഇതര സഭകളുടെ കൂട്ടായ്‌മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ അംഗ സഭകളിലെ യുവജനങ്ങളുടെ സമ്മേളനമായ നാഷണല്‍ എക്യുമെനിക്കല്‍ യൂത്ത്‌ അസംബ്ലി 2018 ന്‌ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത്‌ സെന്ററില്‍ ഇന്ന്‌ തുടക്കമാകും. നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്മേളനം ഇന്ന്‌ രാവിലെ മാര്‍ത്തോമ്മാ യുവജനസഖ്യാംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ആരാധനയ്‌ക്കുശേഷം നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സെക്രട്ടറി റവ. ഡോ. റോജര്‍ഗെയ്‌ക്ക്‌വാദ്‌ ഉദ്‌ഘാടനം ചെയ്യും.
ഡോ. ഏബ്രഹാം മാര്‍പൗലോസ്‌, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ്‌, ജിയോങ്‌പലാങ്‌, ഗോമോയ്‌, ഇമ്പരാജ്‌ ജയകുമാര്‍, റവ. മെറിന്‍ മാത്യു, റവ. ആശിര്‍ എബനേസര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും.

Ads by Google
Wednesday 07 Nov 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW