Thursday, January 24, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Nov 2018 01.42 AM

കരസേനാ റാലി: രജിസ്‌ട്രേഷന്‍ ഡിസംബര്‍ നാലുവരെ

uploads/news/2018/11/262940/c1.jpg

കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കരസേന റിക്രൂട്ട്‌മെന്റ്‌ റാലി നടത്തുന്നു. കര്‍ണാടക റയ്‌ച്ചൂരിലെ അഗ്രികള്‍ച്ചറല്‍ സയന്‍സ്‌ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ഡിസംബര്‍ 11 മുതല്‍ 20വരെയാണ്‌ റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ക്ക്‌ പങ്കെടുക്കാം. ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ (മതാദ്ധ്യാപകന്‍), ശിപായി ഫാര്‍മ, ഹവില്‍ദാര്‍ (സര്‍വേയര്‍/ഓട്ടോമേറ്റഡ്‌ കാര്‍ട്ടോഗ്രഫര്‍) വിഭാഗങ്ങളിലാണ്‌ അവസരം. റാലിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം.
www.joininidanarmy.nic.in എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ടത്‌. ഡിസംബര്‍ നാലുവരെ രജിസ്‌ട്രേഷന്‌ അവസരമുണ്ട്‌. അഡ്‌മിറ്റ്‌കാര്‍ഡ്‌ ഡിസംബര്‍ ആറുമുതല്‍ അയച്ചു തുടങ്ങും. വിശദവിവരങ്ങള്‍ക്ക്‌: www.joininidanarmy.nic.in ഫോണ്‍: 0471-2332498.

Ads by Google
Wednesday 07 Nov 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW