Tuesday, November 06, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Nov 2018 05.14 PM

സൗദിയിൽ സാമ്പത്തികക്കുരുക്കിൽ പെട്ട് ജയിലിലായ രണ്ടു മലയാളികൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

uploads/news/2018/11/262838/Gulf061118d.jpg

ദമ്മാം :സൗദിയിലെ അൽ ഹസ്സയിൽ സാമ്പത്തികക്രമക്കേടിനെത്തുടർന്ന് സ്‌പോൺസറുടെ തടവറയിൽ കഴിയേണ്ടി വന്ന രണ്ടു മലയാളികൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.തിരുവനന്തപുരം സ്വദേശി വിപിൻ, ഹരിപ്പാട് സ്വദേശി സുരേഷ് കുമാർ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും .ഇതുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ ഇടപാടുകളിൽ, ഒരാൾ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം റിയാലും, മറ്റെയാൾ എഴുപത്തി അയ്യായിരം റിയാലും കുറവ് വന്നതിനെത്തുടർന്ന്, ഇവർ ക്രമക്കേട് നടത്തിയതായി ആരോപിച്ച കമ്പനി, ആ പണം രണ്ടുപേരും തിരികെ അടയ്ക്കാൻ നിർബന്ധിതരായി .

പണം അടക്കാൻ മറ്റ് മാർഗ്ഗം ഒന്നും ഇല്ലാതിരുന്ന ഇരുവരും ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും, കമ്പനി നൽകിയ പരാതി കാരണം തായിഫിൽ വെച്ച് പോലീസ് പിടിയിലായി. 15 ദിവസം തായിഫ് പോലീസ് ലോക്കപ്പിൽ കിടന്ന അവരെ. സ്പോൺസർ അൽഹസ്സയിൽ ആയതു കാരണം അൽഹസ്സ മുബാറസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. തുടർന്ന് കമ്പനി അധികൃതരെത്തി ഇവരെ ജാമ്യത്തിൽ ഇറക്കി കൊണ്ടുപോകുകയായിരുന്നു.

കമ്പനിയ്ക്ക് നഷ്ടമായ പണം തിരികെ കിട്ടാനായി ഇവരെ സമ്മർദ്ദത്തിലാക്കാനായി ഫാക്ടറിയിലെ ഓരോ മുറിയിലായി പ്രത്യേകം പ്രത്യേകമായി ഇവരെ പൂട്ടിയിടുകയായിരുന്നു. ഇവർ പല സാമൂഹ്യപ്രവർത്തകരെയും, സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും, ഇത്തരത്തിൽ ഉള്ള കേസായതിനാൽ ആരും ഇടപെട്ടില്ല.

സോഷ്യൽ മീഡിയ വഴി തങ്ങളുടെ ദുരവസ്ഥ ഇവർ പ്രചരിപ്പിക്കുകയും ചെയ്തു .ഇന്ത്യൻ എംബസ്സി ഈ പ്രശ്നത്തിൽ ഇടപെടുകയും , നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, സാമൂഹ്യപ്രവർത്തകൻ മണി മാർത്താണ്ഡം എന്നിവരെ ഈ കേസിൽ ഇടപെടാൻ ചുമതലപ്പെടുത്തുകയും ആയിരുന്നു ..

അബ്ദുൾ ലത്തീഫും, മണിയും കമ്പനി സന്ദർശിയ്ക്കുകയും, കമ്പനി അധികാരികളുമായും, ഇവരുടെ സ്പോൺസറുമായും പല ദിവസങ്ങളിലായി നീണ്ട ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്കൊടുവിൽ, ഇവർ നഷ്ടമായ പണം തിരിച്ചടച്ചാൽ, മറ്റുള്ള നിയമനടപടികളും, കേസുമെല്ലാം ഒഴിവാക്കി ഫൈനൽ എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കാം എന്ന് കമ്പനി സമ്മതിക്കുകയും ആയിരുന്നു .തുടർന്ന് അബ്ദുൾ ലത്തീഫിന്റെയും മണിയുടെയും സാന്നിദ്ധ്യത്തിൽ പൈസ തിരികെ നൽകാമെന്ന് വിപിനും, സുരേഷും എഴുതിനൽകി. തുടർന്ന് നാട്ടിൽ നിന്നും പണം വരുത്തി, രണ്ടുപേരും നഷ്ടമായ പണം കമ്പനിയിൽ തിരികെ അടച്ചു. നിയമനടപടികൾ പൂർത്തിയാക്കി രണ്ടുപേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 06 Nov 2018 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW