Tuesday, November 06, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Nov 2018 04.03 PM

ഡാക്രിയോസിസ്റ്റൈറ്റിസ് – കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

Dacryocystitis Definition, Symptoms, and Causes

ലാക്രിമൽ സഞ്ചിയിൽ (ടിയർ സാക്ക്) ഉണ്ടാകുന്ന അണുബാധയാണ് ഡാക്രിയോസിസ്റ്റൈറ്റിസ്. കൺപോളകളുടെ അകത്തെ മൂലയിൽ ‘പങ്ങ്റ്റ’ എന്ന ചെറു സുഷിരങ്ങൾ കാണപ്പെടുന്നു. ഇതിലൂടെ പുറത്തുവരുന്ന കണ്ണുനീർ, കണ്ണുകളുടെ മുൻഭാഗം നനച്ച ശേഷം കണ്ണീർ കുഴലുകളിലൂടെ പുറന്തള്ളപ്പെടുന്നു. ഇങ്ങനെ പുതുതായി കണ്ണീർ ഒഴുകിയെത്താനുള്ള വഴിയൊരുങ്ങുന്നു. ലാക്രിമൽ സഞ്ചിയിൽ എത്തിച്ചേരുന്ന കണ്ണീർ മൂക്കിനുള്ളിലുള്ള ഒരു കുഴലിലൂടെയാണ് (ലാക്രിമൽ കുഴൽ) ഒഴുകിപോകുന്നത്.

കാരണങ്ങൾ (Causes):


കണ്ണീർ കുഴലിൽ തടസ്സമുണ്ടാവുകയാണെങ്കിൽ, അത് അണുബാധയ്ക്ക് കാരണമാകും. കണ്ണീർ കുഴലിലോ ലാക്രിമൽ സഞ്ചിയിലോ ബാക്ടീരികളുടെ ശേഖരമുണ്ടാവാം. മൂക്കിന്റെ അടുത്ത ഭാഗങ്ങളിൽ തടസ്സമുണ്ടാകുന്നതും കണ്ണുനീർ കൂടുതലായി ഒലിക്കുന്നതിനു കാരണമാകും. എറോബിക്, അനെറോബിക് ബാക്ടീരിയകൾ അണുബാധയ്ക്ക് പ്രധാന കാരണമാകുന്നത്. എന്നാൽ, ഹീമോഫിലസ് ഇൻഫ്ളുവൻസ, ബീറ്റ-ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കൈ, ന്യൂമോകോക്കൈ തുടങ്ങിയവയും അണുബാധയ്ക്ക് കാരണമാകുന്നു.

ലക്ഷണങ്ങൾ (Symptoms):


1. ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണങ്ങൾ ഇവയാണ്;
2. വേദന, ചുവപ്പുനിറം, കൺപോളകൾക്കും കണ്ണിന്റെ മൂലകളിലും വീക്കം.
3. അമിതമായി കണ്ണീരൊലിക്കുക
4. പഴുപ്പ് അല്ലെങ്കിൽ കണ്ണിൽ നിന്നുള്ള സ്രവം
5. പനി

രോഗനിർണയം (Diagnosis):


കണ്ണിനു ചുവപ്പുനിറം, വീക്കം, പഴുപ്പ് , സ്രവം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ഡോക്ടർ പരിശോധിക്കും. ലാക്രിമൽ സഞ്ചിയിൽ അമർത്തുന്നതു വഴി കണ്ണിന്റെ മൂലയിലൂടെ പഴുപ്പ് വെളിയിൽ വന്നേക്കാം. പഴുപ്പ് വരികയാണെങ്കിൽ അണുബാധയുടെ കാരണം അറിയുന്നതിനായി കൾച്ചർ ചെയ്യാൻ നിർദേശിക്കും. ശാരീരിക ലക്ഷണങ്ങൾ ഇല്ലെങ്കിൽ, ‘ഡൈ ഡിസപ്പിയറൻസ്’ പരിശോധന നടത്തിയേക്കും.
Dacryocystitis Definition, Symptoms, and Causes

ഇതിൽ, മഞ്ഞ നിറത്തിലുള്ള ഒരു ഫ്ളൂറസെന്റ് ഡൈ കണ്ണിന്റെ മൂലയിൽ പുരട്ടുകയും കണ്ണീരുമായി കൂടിക്കലരാൻ അനുവദിക്കുകയും ചെയ്യും. കണ്ണീർ ഒഴുകിപ്പോകുന്ന സംവിധാനം ശരിയായി പ്രവർത്തിക്കുകയാണെങ്കിൽ, മിനിറ്റുകൾ കഴിയുമ്പോഴേക്കും കണ്ണിന്റെ ഉപരിതലത്തിൽ നിന്നും ഡൈ അപ്രത്യക്ഷമാകും. മറ്റു പരിശോധകളും നിർദേശിച്ചേക്കാം.

ചികിത്സ (Treatment)


സാധാരണഗതിയിൽ, കഴിക്കുന്നതിനുള്ള ആന്റിബയോട്ടിക് നൽകുകയാണ് ഇതിനുള്ള ചികിത്സ. എന്നാൽ, ഗുരുതരമായ അവസ്ഥയിൽ, ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയും ആന്റിബയോട്ടിക് കുത്തിവയ്പും നൽകാം. പൊതുവെ പറഞ്ഞാൽ, ആന്റിബയോട്ടിക് ചികിത്സയിലൂടെ അണുബാധ വേഗത്തിൽ ഭേദമാക്കാൻ സാധിക്കും. ചില അവസരങ്ങളിൽ, ആന്റിബയോട്ടിക് തുള്ളിമരുന്നുകളും ഓയിന്മെന്റും നിർദേശിച്ചേക്കാം.

ആന്റിബയോട്ടിക് നൽകുന്നതിലൂടെ അണുബാധ കുറയാതിരിക്കുകയും അണുബാധ വീണ്ടും ഉണ്ടാവുകയും ചെയ്യുന്ന അവസരത്തിൽ, ലഘുവായ ശസ്ത്രക്രിയ ആവശ്യമായിവരും. കട്ടികുറഞ്ഞ ഒരു വയർ ഉപയോഗിച്ച് കുഴലിലെ തടസ്സം നീക്കുന്ന രീതിയാണിത്.

ഡാക്രിയോസിസ്റ്റോറിനോസ്റ്റമി ചെയ്യുകയാണ് മറ്റൊരു രീതി. ഇതിലൂടെ, ഇടുങ്ങിയ അല്ലെങ്കിൽ തടസ്സപ്പെട്ട കുഴൽ വികസിപ്പിക്കുന്നു. മിക്കവാറും, ഈ പ്രക്രിയയിലൂടെ തടസ്സത്തിനു കാരണമാകുന്ന എല്ല് നീക്കംചെയ്യുന്നു. എൻഡോസ്കോപിക് ശസ്ത്രക്രിയയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

പ്രതിരോധം (Prevention):


നിങ്ങൾക്ക് മിക്കപ്പോഴും ഡാക്രിയോസിസ്റ്റൈറ്റിസ് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇനി പറയുന്ന രീതിയിൽ അണുബാധ കുറയ്ക്കാൻ സാധിക്കും;

ആദ്യമായി, കൈകൾ വൃത്തിയായി കഴുകുക. കണ്ണുനീർ ഗ്രന്ഥിയിൽ ചെറുതായി ചൂടുവയ്ക്കുക. ഇതിനു ശേഷം ചൂണ്ടുവിരൽ മൂക്കിന്റെ വശത്ത് പതിപ്പിച്ചുവച്ച് കണ്ണിന്റെ അകത്തെ മൂലയിൽ മൃദുവായി സമ്മർദം നൽകുക. ഇത് ലാക്രിമൽ സഞ്ചിയെ ശൂന്യമാക്കുന്നതിനും താഴെയുള്ള കുഴലിന്റെ തടസ്സം നീക്കുന്നതിനും സഹായിക്കും. ഇതിനു ശേഷം, വീണ്ടും ചൂടുവയ്ക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.

അപകട സൂചനകൾ (Red flags):


കൂടുതലായി കണ്ണീർ വരിക, കണ്ണിനു ചുവപ്പുനിറം, വീക്കം, പഴുപ്പ് തുടങ്ങി അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉടൻ നേത്രരോഗ വിദഗ്ധനെ/വിദഗ്ധയെ സന്ദർശിക്കുക.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW