Friday, April 26, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Nov 2018 01.04 AM

അനന്തസാധ്യതകളിലേക്ക്‌ കൈപിടിക്കാന്‍ 'റൈല 2018'

uploads/news/2018/11/262678/v1.jpg

കോട്ടയം: പുതിയ ലോകത്തിന്റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്താനും അവ നേടിയെടുക്കുന്നതിനു വിദ്യാര്‍ഥികളെ ഒരുക്കാനുമായുള്ള പരിശീലന പരിപാടിയായി റൈല-2018 ഒരുങ്ങുന്നു. റോട്ടറി ഇന്‍ര്‍നാഷണല്‍ ഡിസ്‌ട്രിക്‌ട്‌ 3211 റോട്ടറിക്ല ബ്‌ കോട്ടയം ഈസ്‌റ്റും മംഗളം കോളജ്‌ ഓഫ്‌ എന്‍ജിനിയറിങ്ങും സംയുക്‌തമായി സംഘടിപ്പിക്കുന്ന നേതൃത്വ വികസനപരിപാടി 10, 11 തീയതികളില്‍ ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസിലാണു നടത്തുന്നത്‌.
പത്താംക്ല ാസ്‌ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന റൈലയില്‍ നേതൃത്വ, വ്യക്‌തിത്വ, കരിയര്‍ രംഗങ്ങളിലെ വിദഗ്‌ധരും പ്രഭാഷകരുംക്ല ാസുകള്‍ നയിക്കും. പ്രമുഖ രാജ്യാന്തര പരിശീലകന്‍ ബാന്‍സണ്‍ തോമസിന്റെ നേതൃത്വത്തിലാണു ക്യാമ്പുകള്‍ നടത്തുന്നത്‌. നിര്‍മിതബുദ്ധിയും റോബോട്ടിങ്ങും ഭരിക്കാന്‍ പോകുന്ന ലോകത്തെ വ്യക്‌തിബന്ധങ്ങള്‍, ആശയവിനിമയം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പരിശീലന പരിപാടിയുടെ നേതൃത്വവും അദ്ദേഹമാണ്‌. നെഗറ്റീവ്‌ ചിന്താഗതിയെ പോസിറ്റീവാക്കി മാറ്റുന്നതിനുള്ള വഴികളെക്കുറിച്ചും ബന്ധങ്ങളിലും വികാരങ്ങളിലും സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കും.
ആധുനിക സാങ്കേതികവിദ്യകള്‍ ഭാവിയില്‍ തൊഴില്‍ മേഖലകളില്‍ സൃഷ്‌ടിക്കുന്ന വിസ്‌ഫോടനങ്ങളും അതിലൂടെയുണ്ടാകുന്ന അവസരങ്ങളും വെല്ലുവിളികളും തുറന്നുകാട്ടുന്നതാകും കരിയര്‍ വിദഗ്‌ധന്‍ എം.എസ്‌. ജലീലിന്റെക്ല ാസ്‌. വളര്‍ന്നു വരുന്ന തലമുറയ്‌ക്ക്‌ തൊഴില്‍മേഖലയിലെ മത്സരങ്ങളെക്കുറിച്ച്‌ വ്യക്‌തമായ ചിത്രം ലഭിക്കാന്‍ ഇതു പ്രയോജനപ്പെടും. കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എവര്‍ഗ്രീന്‍ കരിയറുകള്‍, വ്യത്യസ്‌തവും നൂതനവുമായ കരിയര്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന എം.എസ്‌. ജലീല്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കു മറുപടിയും നല്‍കും.
വിവിധ മേഖലകളിലെ പ്രശസ്‌തര്‍ നയിക്കുന്നക്ല ാസുകളും ടാലന്റ്‌ ടെസ്‌റ്റുകളും വിനോദപരിപാടികളും കൊണ്ടു സമ്പന്നമായ രണ്ടു ദിനങ്ങളാണു മംഗളം ക്യാമ്പസിലൊരുങ്ങുന്നത്‌. 1000 രൂപയാണു രജിസ്‌ട്രേഷന്‍ ഫീസ്‌. പത്തിനു രാവിലെ 9.45ന്‌ ആരംഭിക്കുന്ന പരിശീലന പരിപാടി 11-ന്‌ ഉച്ചയ്‌ക്കു രണ്ടിന്‌ അവസാനിക്കും. ഭക്ഷണവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 06 Nov 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW