Thursday, July 18, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 07.25 PM

5ജി സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ടെക്ക് ഭീമന്‍ ആപ്പിള്‍ ഉടന്‍ ഇല്ല

apple wont introduce 5g technology before 2020

5ജിയിലേക്കുള്ള മുന്നേറ്റത്തില്‍ ആപ്പിള്‍ ധൃതി കാണിക്കില്ലെന്ന് റിപ്പോര്‍ട്ട്. 5ജി സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ഐഫോണുകള്‍ 2020ന് മുമ്പ് പുറത്തിറക്കാന്‍ ആപ്പിളിന് പദ്ധതിയില്ല. നിലവില്‍ 5ജിയ്ക്ക് വേണ്ടി ഇന്റലിന്റെ (intel) മോഡങ്ങളെയാണ് ആപ്പിള്‍ ആശ്രയിക്കുന്നത്. എന്നാല്‍ ഇതിന് ആപ്പിള്‍ ചില പരിമിതികള്‍ കാണുന്നുണ്ടെന്നാണ് വിവരം.

2015 മുതല്‍ ഇന്റലും ആപ്പിളും പങ്കാളികളാണ്. ഏറ്റവും പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ പതിപ്പുകളില്‍ ഇന്റല്‍ മോഡങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 2020ല്‍ ഇന്റലിന്റെ 8161 5ജി മോഡം ഉപയോഗിച്ചുള്ള ആദ്യ 5ജി ഐഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ മോഡത്തിന്റെ ക്ഷമത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ 5ജി ബാന്‍ഡ് വിഡ്ത് ദാതാക്കളും, എ ടി ആന്റ് ടി, വെരിസോണ്‍ പോലുള്ള കമ്പനികളുമായി സഹകരിച്ചാണ് ആപ്പിളിന്റെ 5ജ പരീക്ഷണങ്ങള്‍ നടക്കുന്നത്.

ഇന്റല്‍ 5ജി മോഡങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനക്ഷമത വേണമെന്ന നിരീക്ഷണത്തിലാണ് ആപ്പിള്‍. ഇപ്പോള്‍ ഉപയോഗിക്കുന്ന മോഡങ്ങള്‍ വേഗം ചൂടാവുന്നുണ്ടെന്നാണ് വിവരം. അത് ഐഫോണിന്റെ ബാറ്ററി ശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് 5ജി ഐഫോണ്‍ 2020 ല്‍ പുറത്തിറങ്ങാനിടയില്ലെന്ന വാര്ടത്തകള്‍ വരുന്നത്.

5ജി മോഡം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇന്റല്‍ മാത്രമല്ല. ക്വാല്‍കോം, മീഡിയാ ടെക്ക് പോലുള്ള കമ്പനികളും ഇത്തരം ചിപ്പുകള്‍ക്കായുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്. ക്വാല്‍കോം എക്‌സ് 50 ചിപ്പ് ഉപയോഗിച്ചുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ചൂടാകല്‍ പ്രശ്‌നമുണ്ട്. ഏതായാലും 5ജി സാങ്കേതിക വിദ്യയ്ക്ക് വേണ്ടി ഇന്റലുമായുള്ള സഹകരണം ആപ്പിള്‍ ഒഴിവാക്കാനിടയില്ല. അതേസമയം മീഡിയാടെക്കുമായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW