Thursday, May 23, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 02.51 PM

ദീപാവലി മാഹാത്മ്യം

'' പേരുപോലെതന്നെ ദീപങ്ങളുടെ പ്രകാശത്താല്‍ ലോകം പ്രകാശഭരിതമാകും. പടക്കങ്ങളും പൂത്തിരികളും കത്തി ജ്വലിക്കും. അതിരാവിലെയുള്ള സ്‌നാത്തിനു ശേഷം ജനങ്ങള്‍ പരസ്പരം കാണുമ്പോള്‍ സുപ്രഭാതം നേരും. ''
uploads/news/2018/11/262557/joythi051118.jpg

മരണശയ്യയില്‍ക്കിടന്നുകൊണ്ട് നരകാസുരന്‍ ഭഗവാന്‍ ശ്രീകൃഷ്ണനോട് ഒരു വരം യാചിച്ചു. ''എന്റെ ചരമദിനം ലോകം ഒരു വിശേഷനാളായി ആചരിക്കുവാനായി അനുഗ്രഹിക്കേണമേ, ഭഗവാനേ... അന്നേ ദിവസം ഭാരത ഭൂമിയിലെ എല്ലാ ജലാശയങ്ങളിലും ഗംഗാജലം കൂടിക്കലര്‍ന്നൊഴുകുവാനും അനുഗ്രഹിക്കേണമേ.'' ഈ ആഗ്രഹമായിരുന്നു നരകാസുരന്റെ അന്ത്യാഭിലാഷം.

ദയാനിധിയായ ഭഗവാന്‍ ആ അന്ത്യാഭിലാഷം സാധിച്ചുകൊടുത്തനുഗ്രഹിച്ചു. അതാണ് ഇന്ന് ലോകം മുഴുവനും ആഘോഷിക്കുന്ന ദീപാവലി സുദിനം.
പേരുപോലെതന്നെ ദീപങ്ങളുടെ പ്രകാശത്താല്‍ ലോകം പ്രകാശഭരിതമാകും. പടക്കങ്ങളും പൂത്തിരികളും കത്തി ജ്വലിക്കും. അതിരാവിലെയുള്ള സ്‌നാത്തിനുശേഷം ജനങ്ങള്‍ പരസ്പരം കാണുമ്പോള്‍ 'സുപ്രഭാതം' നേരും. ഒപ്പംതന്നെ ഒരു മധുര മനോഹര അന്വേഷണവും.

'ഗംഗാ സ്‌നാനം കഴിഞ്ഞുവോ..?'
ഇതാണ് ഭാരതീയരുടെ ദീപാവലി പുരാണം.അന്നേദിവസം ഏവരും അതികാലേ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കണം. പുതുവസ്ത്രങ്ങള്‍ ധരിച്ച് വീടിനരികിലുള്ള അമ്പലത്തില്‍പോയി പ്രാര്‍ത്ഥിക്കണം. ദക്ഷിണകള്‍ നല്‍കി അനുഗ്രഹം നേടണം.

അതിനുശേഷം വീട്ടില്‍വന്ന് സദ്യയുണ്ണണം. മധുരപലഹാരങ്ങള്‍ കഴിക്കുകയും ദാനധര്‍മ്മങ്ങള്‍ നല്‍കുകയും വേണം. അന്നദാനമാണല്ലോ മഹാപുണ്യം!

ഭാരതത്തില്‍ ഓരോ പ്രദേശത്തിലും ഭാഷയുടെ വ്യത്യാസംപോലെ ദീപാവലി ആഘോഷത്തിലും ചെറിയ- ചെറിയ വ്യത്യാസങ്ങളുണ്ട്. ഉദാഹരണമായി ഗുജറാത്തുകാര്‍ക്ക് ദീപാവലി 'ലക്ഷ്മീ' പൂജയാണ്. തലേദിവസം തന്നെ ആഘോഷം ആരംഭിക്കും. ഈ ദിവസത്തെ 'ഛോട്ടാ ദീപാവലി' എന്നു പറയും. ഗോകുലാഷ്ടമിനാളില്‍ നാം കൃഷ്ണപാദത്തെ കോലമിട്ടു പൂജിക്കുന്നതുപോലെ അവര്‍ ലക്ഷ്മീപാദം കോലമിട്ടു പൂജിക്കുന്നു.

ലക്ഷ്മീദേവി വലത്തുകാല്‍ എടുത്തുവച്ച് വീട്ടിനകത്തേക്ക് കയറിവരുന്നതുപോലെയായിരിക്കണം ആ രൂപഭാവങ്ങള്‍. ആയതിനാല്‍ അന്നേ ദിവസം നാടും വീടും ദീപാലംകൃതമായിരിക്കും. വീടുകളിലേക്ക് വലതുകാല്‍ എടുത്തുവച്ചുവരുന്നത് മഹാലക്ഷ്മിയാണെന്ന് മറക്കാതിരിക്കുക.

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Monday 05 Nov 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW