Friday, June 21, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 12.35 PM

Australian Nursing രംഗത്തെ മാറ്റങ്ങളും സാദ്ധ്യതകളും; നഴ്‌സുമാരുടെ ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ ഇനി വിദൂരമല്ല

uploads/news/2018/11/262520/aus.jpg

ഓസ്‌ട്രേലിയ യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലേക്ക് ഉദ്യോഗത്തിനും മറ്റുമായി മലയാളികള്‍ പോകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മലയാളി നഴ്‌സുമാരുടെ മനസ്സില്‍ പണ്ടുകാലം മുതല്‍ക്കെ ഇടംപിടിച്ചിരുന്ന രാജ്യമാണ് ഓസ്ട്രേലിയ. ആ രാജ്യത്തിന്റെ പ്രകൃതിഭംഗിയും ഉയര്‍ന്ന ജീവിതനിലവാരവും അതോടൊപ്പം ആരോഗ്യരംഗത്തെ മികച്ച അവസരങ്ങളുമാണ് നഴ്സിംഗ് രംഗത്തുള്ളവര്‍ക്ക് ഓസ്ട്രേലിയയെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാക്കുന്നത്.


വികസിത രാജ്യങ്ങളുടെ പട്ടികയില്‍ എന്നും മുന്‍നിരയിലുള്ള ഈ രാജ്യം കുടിയേറ്റക്കാരെയും പ്രത്യേകിച്ച് നഴ്‌സുമാരെയും സ്വീകരിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നില്ല. അതോടൊപ്പം അന്യരാജ്യത്തെ വിദ്യാസമ്പന്നരായ വ്യക്തികളെ ആദരിക്കുകയും അവര്‍ക്ക് അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അവസരങ്ങളും അതുവഴി പൗരത്വവും നല്‍കുന്നത്, കുടിയേറ്റക്കാര്‍ക്ക് ഉന്നത നിലവാരമുള്ള ജീവിതസൗകര്യങ്ങള്‍ നല്‍കുന്നു. തൊഴില്‍ സാധ്യതകളെക്കുറിച്ച് പറയുമ്പോള്‍ ഈ രാജ്യത്തെ ആരോഗ്യമേഖല മറ്റേതൊരു വികസിതരാജ്യത്തെക്കാളും മുന്നിലാണെന്ന് എടുത്തുപറയേണ്ടതില്ല. ഇതിനൊരു ഉദ്ദാഹരണമാണ് വര്‍ഷങ്ങളായി നഴ്‌സുമാര്‍ക്കുവേണ്ടി നടത്തിവന്നിരുന്ന Bridging program അഥവാ IRON program. ഈ പ്രോഗ്രാമിലൂടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ ഈ രാജ്യത്തുവരികയും ഗുണഭോക്താക്കളാവുകയും ചെയ്തിട്ടുണ്ട്.

വിദേശ രാജ്യത്തുനിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്- വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍ യോഗ്യത നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡ്-വൈഫുമാര്‍ക്കും ഓസ്‌ട്രേലിയന്‍ രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് എട്ട് മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ ഈ മാനദണ്ഡങ്ങളുടെ എണ്ണം മൂന്നായി കുറയ്ക്കുന്നതിനും ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം പുതിയ പരീക്ഷാ രീതി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമാണ് നഴ്‌സിംഗ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. പുതിയ മാറ്റം 2019 പകുതിയോടുകൂടി പ്രാബല്യത്തില്‍വരും എന്ന അറിയിപ്പാണ് ലഭിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള വിദ്യാഭ്യാസയോഗ്യതയില്ലാത്ത നഴ്‌സുമാര്‍ക്ക് നിലവില്‍ രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ പ്രത്യേക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കണം. ഇത് ബ്രിഡ്ജിംഗ് പ്രോഗ്രാം എന്നാണ് അറിയപ്പെടുന്നത്. ഇതിനുപകരം ഔട്ട്കം ബേസ്ഡ് അസസ്‌മെന്റ് അഥവാ OBA എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രധാനമായി വിശകലനശേഷിയും കര്‍മ്മശേഷിയുമെല്ലാം പരിശോധിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷ ആയിരിക്കും നടത്തുന്നത്. കൂടാതെ ബിഹേവിയറല്‍ അസസ്‌മെന്റ് എന്ന രണ്ടാം ഘട്ട പരീക്ഷ. ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആയി ജോലിചെയ്യുന്ന ആള്‍ക്ക് ആവശ്യമായ അറിവും കഴിവും ഉണ്ടോ എന്ന് പരിശോധിക്കുന്ന ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം (OSCE) എന്ന പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാനാണ് തീരുമാനം.

ഒരു ദശാബ്ദ കാലമായി ഓസ്‌ട്രേലിയയില്‍ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കു രജിസ്‌ട്രേഷന്‍ വഴി migrate ചെയ്യുവാനുള്ള അവസരം നേടിക്കൊടുത്ത IHNA (Insistute of Health and Nursing Australia ) ഈ മാറ്റങ്ങള്‍ തരണം ചെയ്യാന്‍ തങ്ങളുടെ കോഴ്‌സുകള്‍ പുനരാവിഷ്‌കരിക്കുകയാണ്. IHNA യുടെ ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനമായ IHM (Institute of Healh and Management) ന്റെ Post Graduate Diploma in Nursing കോഴ്‌സു വഴി പുതിയ പരീക്ഷാരീതിയ്ക്ക് ആവശ്യമായ ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് പരിജ്ഞാനം നല്‍കുന്നതിനുള്ള രീതിയില്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ നഴ്‌സിംഗ് കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (NCAP) വഴി പുതിയ രീതിയ്ക്ക് ആവശ്യമായ OSCE test preparation, ഹെല്‍ത്ത് കെയര്‍ സെറ്റിംഗ് പ്രാക്ടിക്കല്‍സും (ലാബ് , ക്ലിനിക്കല്‍) ഇതിലൂടെ ഒരുക്കിയിരിക്കുന്നു. ഇത് പുതിയ രീതിയിലുള്ള രജിസ്‌ട്രേഷന്‍ കരസ്ഥമാക്കുന്നതിനുവേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ളതാണ്.

ജോലി സാധ്യതയുള്ളത് ആരോഗ്യമേഖലയായതുകൊണ്ടുതന്നെ PGDN പഠിക്കുവാന്‍ വരുന്നവരെ പാര്‍ട്ട് ടൈം ഉദ്യോഗത്തിന് പ്രാപ്തരാക്കാന്‍ IHNA തങ്ങളുടെ Certificate in Individual Support (വൃദ്ധ സദനങ്ങളില്‍ വൃദ്ധ ജനങ്ങളെ പരിപാലിക്കുന്ന ജോലി) Program സൗജന്യമായി നല്‍കുന്നുണ്ട്. ഈ കോഴ്‌സ് ഓണ്‍ലൈനായി നാട്ടിലുള്ളപ്പോള്‍ത്തന്നെ പൂര്‍ത്തീകരിച്ച് ഓസ്‌ട്രേലിയയ്ക്ക് എത്താവുന്നതാണ്. ഈ സംവിധാനം വഴി ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ ഉടന്‍തന്നെ പാര്‍ട്ട്‌ടൈം ജോലി തരപ്പെടുത്താന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ സഹായിക്കും.

ഓസ്‌ട്രേലിയന്‍ നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍ കരസ്ഥമാക്കാന്‍ വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും IHNA യുടേയും IHM ന്റെയും പ്രോഗ്രാമുകള്‍ പ്രതീക്ഷ ഉളവാക്കുന്നതും രജിസ്‌ട്രേഷന്‍ എത്തിപ്പിടിക്കാവുന്ന ഒന്നാണെന്നും നമ്മെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ സഹോദര സ്ഥാപനമായ M.W.T എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുമായി ബന്ധപ്പെടുക.

office time 9 a.m 5.30 p.m

www.mwt.co.in

Kochi: KGS Building,
subash Chandra Bose road,
Ponnurunni,Vytilla -682019
0484 4234464, 1800 1034464
kochi@mwt.co.in

Kottayam:Olive Residency Building,
First Floor, Caritas Hospital Jn.
Thellakom,Kottayam
0481 294 2000 , 1800 4252280
kottayam@mwt.co.in

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Monday 05 Nov 2018 12.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW