Monday, November 05, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 11.15 AM

കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു: പ്രകോപിതരായ ജനക്കൂട്ടം ട്രാക്ടറില്‍ കാട്ടിനുള്ളില്‍ കടന്ന് കടുവയെ അടിച്ചുകൊന്നു

Tigress death

ലക്‌നൗ: യുവാവിനെ കടിച്ചുകൊന്നതില്‍ പ്രകോപിതരായ ജനക്കൂട്ടം ട്രാക്ടറില്‍ കാട്ടിനുള്ളില്‍ കടന്ന് കടുവയെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 13 പേരെ കൊന്നുവെന്ന് അനുമാനിക്കുന്ന അവനിയെന്ന നരഭോജി കടുവയെ വെടിവെച്ചു കൊന്നിരുന്നു.

ലക്‌നൗവില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെ ദുത്‌വ കടുവ സങ്കേതത്തിനു സമീപം പെണ്‍ കടുവയുടെ ആക്രമണമേറ്റയാള്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയതിനു പിന്നാലെയാണ് കടുവയെ ജനക്കൂട്ടം അടിച്ചുകൊന്നത്. പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം കടുവാ സങ്കേതത്തിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന് ഫോറസ്റ്റ് ഗാര്‍ഡുകളെ അടിച്ചുവീഴ്ത്തി ട്രാക്ടറുമായി 10 വയസ് പ്രായമുള്ള കടുവയെ കണ്ടെത്തി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ഈ കടുവ മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

വംശനാശ ഭീഷണി നേരിടുന്ന കടുവയെ കൊന്നതിന് അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പെണ്‍കടുവ തങ്ങളുടെ വാസ സ്ഥലത്തെത്തി വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ ആക്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നരഭോജി കടുവയെ കൊന്നതിനു പിന്നാലെ രണ്ടാമതൊരു കടുവയ്ക്ക് നേരെയും ഇത്തരം ആക്രമം ഉണ്ടായത് വന്‍ വിമര്‍ശനങ്ങളും ഉയരുകയാണ്.

Ads by Google
Monday 05 Nov 2018 11.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW