Monday, November 05, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 11.35 AM

മുസ്ലീം സ്ത്രീകള്‍ നഖം വെട്ടാന്‍ പാടില്ല, നെയില്‍പോളിഷ് ചെയ്യരുത്... മെഹന്ദിയാവാം; പുതിയ ഫത്‌വയുമായി ലഖ്‌നൗവിലെ മദ്രസ

സ്ത്രീകള്‍ കണ്‍പുരികങ്ങള്‍ പറിക്കുന്നതും ഷേപ്പ് ചെയ്യുന്നതും നിരോധിച്ചായിരുന്നു ത്‌വ. മുടി മുറിക്കുന്നതിനും വിലക്ക് കൊണ്ടുവന്നിരുന്നു.
fatwa

ലഖ്‌നൗ: മുസ്ലീം സ്ത്രീകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ദിയോബന്ദിലെ ഇസ്ലാമിക സെമിനാരിയായ ദാരൂള്‍ ഉലൂം. സ്ത്രീകള്‍ നഖം വെട്ടാനോ നെയില്‍ പോളീഷ് ഉപയോഗിക്കാനോ പാടില്ലെന്നാണ് ഫത്‌വ്. നഖം വെട്ടുന്നതും നെയില്‍ പോളീഷ് ചെയ്യുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നാണ് ദാരുള്‍ ഉലൂം അംഗം മുഫ്തി ഇഷാരര്‍ ഗൗറ പറയുന്നു. നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി.

മുന്‍പും സമാനമായ ഫത്‌വ ദിയോബന്ദിലെ ദാരൂള്‍ ഉലൂം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ കണ്‍പുരികങ്ങള്‍ പറിക്കുന്നതും ഷേപ്പ് ചെയ്യുന്നതും നിരോധിച്ചായിരുന്നു ത്‌വ. മുടി മുറിക്കുന്നതിനും വിലക്ക് കൊണ്ടുവന്നിരുന്നു.

മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോകരുതെന്നും പുരുഷന്മാരെ ആകര്‍ഷിക്കാന്‍ മേയ്ക്കപ്പ് പാടില്ലെന്നും ഫ്തവ പുറപ്പെടുവിച്ചുകൊണ്ട് ദാരുള്‍ ഇഫ്ത്ത മേധാവി മൗലാന എല്‍. സാദിഖ് ക്വാസ്മി പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറില്‍ പോകുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണ്. അത് നല്ലൊരു രീതിയല്ല. അത് നിര്‍ത്തേണ്ടതര് അനിവാര്യമാണ്. അത് മുന്നില്‍ കണ്ടാണ് ഇത്തരമൊരു ഫത്‌വ ഇറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതും വിലക്കികൊണ്ട് നേരത്തെ ഫത്‌വ ഇറക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ ഷഹരന്‍പുര്‍ ജില്ലയിലുള്ള ദിയോബന്ദിലെ ദാരുള്‍ ഉലും രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരിയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW