Monday, November 05, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 07.49 AM

വെള്ളപ്പൊക്കത്തില്‍ കാണാതായ ഭാര്യയ്ക്കു വേണ്ടി അലഞ്ഞത് 19 മാസം: മരിച്ചുവെന്ന് വിധിയെഴുതി സര്‍ക്കാര്‍ നല്‍കിയ ഒന്‍പതു ലക്ഷം രൂപയും നിരസിച്ചു, ഒടുവില്‍ ഈ ഭര്‍ത്താവിനു മുന്നില്‍ ദൈവത്തിനു മനസ്സലിഞ്ഞോ?

Alwar man,  Uttarakhand floods

അജ്മീര്‍: ഇങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടണമെങ്കില്‍ പുണ്യം ചെയ്യണം! ആരും പറഞ്ഞുപോകും വീജേന്ദ്രര്‍ സിങ്ങ് റാത്തോറിന്റെ അക്കഥ കേള്‍ക്കുമ്പോള്‍. രാജസ്ഥാനിലെ അജ്മീറിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു ചെയ്യുമ്പോഴാണ് ജോലിയുടെ ഭാഗമായി കേദാര്‍നാഥിലേക്കു ഒരു യാത്ര വേണ്ടി വന്നതും ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചതും.

2013 ല്‍ ഭാര്യ ലീലയ്‌ക്കൊപ്പം 30 യാത്രക്കാരും വിജേന്ദ്രറിനൊപ്പം ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിനെ തകര്‍ത്തെറിഞ്ഞ ആ വെള്ളപ്പൊക്കത്തില്‍ വിജേന്ദ്രറിനെ ഭാര്യയെ കാണാതായി. കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു ഫോട്ടോ ഉപയോഗിച്ച് തന്റെ ഭാര്യയ്ക്കായി വിജേന്ദ്രര്‍ അന്വേഷണം ആരംഭിച്ചു.

ഒരു ഫോട്ടോ മാത്രം വെച്ചുകൊണ്ടുള്ള വീജേന്ദ്രറിന്റെ അന്വേഷണം നീണ്ടത് 19 മാസങ്ങളാണ്. അമ്മ തിരിച്ചു വരുന്നതും കാത്ത് അഞ്ച് മക്കളാണ് വീട്ടില്‍ കാത്തിരുന്നത്. ലീലയെ കാണാതായ അന്നുമുതല്‍ വിജേന്ദ്രര്‍ ഉത്തരാഖണ്ഡില്‍ തങ്ങുകയായിരുന്നു. ലീലയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ ഒന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരമായി വിജേന്ദ്രറിന് നല്‍കി. എന്നാല്‍ ഭാര്യ തിരിച്ചു വരുമെന്ന ഉറച്ച വിശ്വാസത്തില്‍ ആ പണം വിജേന്ദ്രര്‍ നിരസിച്ചു. ഉള്ളതെല്ലാം വിറ്റു പെറുക്കി, അതിനിടയില്‍ കുട്ടികളൂടെ കാര്യങ്ങളും വിജേന്ദ്രര്‍ ചെയ്തു. ഒടുവില്‍ ദൈവത്തിനു പോലും മനസ്സലിഞ്ഞു കാണും ഈ ഭര്‍ത്താവിന്റെ സ്‌നേഹത്തിനു മുന്നില്‍..

Alwar man,  Uttarakhand floods

2015 ജനുവരി 27 ന് ഗ്രാമത്തില്‍ മാനസിക പ്രശ്‌നമുള്ള ഒരു സ്ത്രീയെ കണ്ടുവെന്നും ലീലയോട് സാമ്യമുണ്ടെന്നും അറിഞ്ഞ് വിജേന്ദ്രര്‍ അവിടെയെത്തി. 19 മാസത്തെ ആ അന്വേഷണം, ആത്മവിശ്വാസം ലീലയെ വിജേന്ദ്രറിനു മുന്നിലെത്തിച്ചു. ഈ സമയത്തിനിടയില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കാരണം ലീലയുടെ മാനസിക നില തകരാറിലായിരുന്നു. വിജേന്ദ്രറും കുടുംബവും ലീലയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതേസമയം ഇക്കഥ അറിഞ്ഞ സിദ്ധാര്‍ത്ഥ് കപൂര്‍ വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

Ads by Google
Monday 05 Nov 2018 07.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW