Monday, November 05, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 05 Nov 2018 12.48 AM

സൗദിയില്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലും നിതാഖാത്‌; മലയാളികള്‍ക്കു തിരിച്ചടി

uploads/news/2018/11/262316/in3.jpg

റിയാദ്‌ : സൗദി അറേബ്യയില്‍ ഇലക്‌ട്രോണിക്‌സ്‌ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും സ്വദേശിവല്‍ക്കണം നടപ്പാക്കുന്നു. 12 മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍കരണത്തിന്റെ രണ്ടാംഘട്ടത്തിന്‌ വെള്ളിയാഴ്‌ച തുടക്കമാകും. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികളെ ഈ നടപടി പ്രതിസന്ധിയിലാക്കും.
ഇലക്‌ട്രിക്‌, ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍, കണ്ണട, വാച്ച്‌ വില്‍പ്പന മേഖലകളാണ്‌ ഈ ഘട്ടത്തില്‍ നിതാഖാത്‌ നടപ്പാക്കുന്നത്‌. ഈ മേഖലയില്‍ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം. നേരത്തേ നൂറു ശതമാനം സ്വദേശിവല്‍ക്കരണമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട്‌ 70 ശതമാനമാക്കുകയായിരുന്നു. ടെലഫോണ്‍, ഫ്രിഡ്‌ജ്‌, റേഡിയോ, ടെലിവിഷന്‍, അവ്‌ന്‍, വാച്ച്‌, ക്ലോക്ക്‌, ആഭരണങ്ങള്‍, കണ്ണട, കണ്ണ്‌ പരിശോധനയ്‌ക്കുള്ള ഉപകരണങ്ങള്‍, കൃഷി യന്ത്രങ്ങള്‍, പമ്പ്‌ സെറ്റ്‌, ട്രാന്‍സ്‌ഫോമര്‍ എന്നിവയുടെ വില്‍പ്പനശാലകളും ഇതില്‍പ്പെടും. കടകളില്‍ ജോലിചെയ്യുന്നവരെയും ഇത്തരം സ്‌ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികളെയും നിതാഖാത്‌ ബാധിക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്‌ഥാപനങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കുമെന്നു സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
അടുത്ത ജനുവരി ഏഴിനാണ്‌ മൂന്നാം ഘട്ടം നിതാഖാത്‌ പദ്ധതി നടപ്പാക്കുക. സ്‌പെയര്‍ പാര്‍ട്‌സ്‌, കെട്ടിട നിര്‍മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്‌, ചോക്ലേറ്റ്‌-പലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളെയാണു മൂന്നാംഘട്ടം നിതാഖാത്‌ ബാധിക്കുക. നിതാഖാത്‌ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ഏറെയും ജോലി ചെയ്യുന്നത്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്‌. 70 ശതമാനം സൗദികളെ നിയമിച്ച്‌ വ്യാപാരം നടത്താന്‍ സാധിക്കില്ലെന്നു ദമ്മാമില്‍ ഇലക്രേ്‌ടാണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന മലപ്പുറം സ്വദേശി മുഹമ്മദ്‌ മുസ്‌തഫ മംഗളത്തോട്‌ പറഞ്ഞു.
കിട്ടുന്ന വിലയ്‌ക്ക്‌ സാധനങ്ങള്‍ വിറ്റ്‌ തീര്‍ത്ത്‌ സ്‌ഥാപനം ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ സ്‌ഥാപനങ്ങളുടെയും സ്‌ഥിതി ഇതാണ്‌. നിയമലംഘനം കണ്ടെത്തിയാല്‍ ഭീമമായ തുകയും കര്‍ശന ശിക്ഷയും ലഭിക്കുമെന്നുള്ളതിനാല്‍ പലരും ഇത്തരം സ്‌ഥാപനങ്ങള്‍ നിര്‍ത്തി നാട്ടിലേക്കു മടങ്ങാനൊരുങ്ങുകയാണ്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 05 Nov 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW