Monday, November 05, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 07.46 PM

കമ്പിളി സ്ലീപ്പിങ്ങ് ബാഗ് ഒഴികെ ബാക്കിയെല്ലാം ഐസുകൊണ്ട്: ഈ ഐസ് റിസോര്‍ട്ടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ കോരിത്തരിക്കും!

 Ice Resort, Japan

അവധിക്കാലം തണുപ്പ് പ്രദേശങ്ങളില്‍ പോയി മഞ്ഞില്‍ ആര്‍ത്തുല്ലസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഗംഭീര സ്ഥലമാണ് സഞ്ചാരികള്‍ക്ക് ഒരുങ്ങുന്നത്. ജപ്പാനാണ് ഈ സ്ഥലം ഒരുക്കുന്നത്. ഐസ് കൊണ്ട് ഒരു റിസോര്‍ട്ട് മുഴുവനായും നിര്‍മ്മിച്ച് കൊണ്ടാണ് ജപ്പാന്‍ ഞെട്ടിച്ചിരിക്കുന്നത്.

 Ice Resort, Japan

ജപ്പാനിലെ വടക്കന്‍ പ്രവിശ്യയിലെ ഷിമുകാപ്പുവിലാണ് ഐസില്‍ പണി തീര്‍ത്ത ഹോഷിനോ റിസോര്‍ട്ടുളളത്. ഷിമുകാപ്പുവില്‍ മൈനസ് 30 ഡിഗ്രിയാണ് അന്തരീക്ഷ താപനില. കിടക്കാന്‍ നല്‍കുന്ന കമ്പിളി സ്ലിപ്പിങ് ബാഗ് ഒഴിച്ച് മറ്റെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ഐസ് കൊണ്ടാണ്. മഞ്ഞു മനുഷ്യര്‍ താമസിക്കുന്ന ഇഗഌവിന്റെ മാതൃകയിലാണ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഐസ് സ്‌കേറ്റിങ്, തണുപ്പിച്ച പാനീയങ്ങള്‍ എന്നിവ ലഭിക്കുന്ന മഞ്ഞ് ഗ്രാമത്തിനോട് ചേര്‍ന്നാണ് ഈ റിസോര്‍ട്ട് പണിതിരിക്കുന്നത്.

 Ice Resort, Japan

റിസോര്‍ട്ടില്‍ ഐസില്‍ തീര്‍ത്ത പുസ്തക അലമാരയില്‍ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഐസില്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ജനുവരി ഫെബ്രുവരി മാസത്തില്‍ ശൈത്യകാലം ആരംഭിക്കുന്നത് മുതല്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. 2018-2019 സീസണിലേക്കുള്ള ബുക്കിങ് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്

Ads by Google
Sunday 04 Nov 2018 07.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW