Sunday, November 04, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 03.47 PM

വിവാഹ നിശ്ചയ ചടങ്ങില്‍ ആ സ്‌നേഹ ചുംബനം മറച്ചതെന്തിന്? 'കൈ' വെച്ചത് മറ്റൊരാള്‍, ഇതാ ഇതായിരുന്നു കാരണം

Engagement Photo, Viral

വിവാഹ നിശ്ചയ ചടങ്ങില്‍ പ്രണയം പരസ്പരം പങ്കുവെച്ച ആ സ്‌നേഹ ചുംബനം കൈകൊണ്ട് മറച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരമായി. ഓസ്‌ട്രേലിയയില്‍ മെല്‍ബണിലാണ് അമ്പരപ്പിക്കുന്ന ഒരു തമാശ നടന്നത്.

വിവാഹ നിശ്ചയ ചടങ്ങിനിടെ വരന്‍ മുട്ടുകുത്തി വധുവിനോട് സമ്മതം ചോദിച്ച് മോതിരം അണിയിക്കാന്‍ തുടങ്ങിയപ്പോഴാണ് വധു കൈവിരലുകള്‍ മാനിക്യൂര്‍ ചെയ്യാന്‍ മറന്നുപോയത് ഓര്‍മ്മിക്കുന്നത്. ചുവന്ന നെയില്‍പോളിഷ് അടിച്ച് മനോഹരമാക്കി സൂക്ഷിക്കുന്ന തന്റെ കൈവിരലുകള്‍ കസിന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ രക്ഷയായതാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കസിന്റെ വരന്‍ പ്രോപ്പോസ് ചെയ്തപ്പോള്‍ അവളുടെ കൈവിരലുകള്‍ മാനിക്യൂര്‍ ചെയ്തിരുന്നില്ല. അതിനിടെയാണ് ജെന്ന എന്ന കസിന്‍ വധുവിന്റെ സഹായത്തിനെത്തിയത്.

Engagement Photo, Viral

Engagement Photo, Viral

ജെന്നയോട് മറച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് ഫോട്ടോയെടുത്തത്. നിശ്ചയത്തിനു മുമ്പ് വധു മാനിക്യൂര്‍ ചെയ്യാന്‍ മറന്നുപോയിരുന്നു. അതുകൊണ്ട് കസിന്‍ സിസ്റ്ററിന്റെ കൈവിരലുകള്‍ ഫോട്ടോഷൂട്ടിനായി ഉപയോഗിക്കുകയായിരുന്നു. ഫോട്ടോയില്‍ മാനിക്യൂര്‍ ചെയ്യാത്ത കൈവിരലുകള്‍ അഭംഗിയാണെന്ന് തോന്നി. ഇതിനിടെയാണ് കസിന്‍ സാഹയഹസ്തം നീട്ടുന്നത്. പിന്നാലെ കസിന്റെ കൈയില്‍ മോതിരമണിയിച്ച് സ്‌നേഹചുംബനം വധുവിന് നല്‍കി നിശ്ചയ ചിത്രം പിറന്നു. വൈറലാകുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW