Monday, April 22, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.22 PM

കിവി പക്ഷിയെക്കാള്‍ മനോഹരം: കെയിന്‍ വില്ല്യംസണിന്റെ പറക്കും ക്യാച്ച് കായികലോകത്തു ചര്‍ച്ചയാകുന്നു(വീഡിയോ)

Kane Williamson

ദുബായ് : പാകിസ്താനെതിരായ രണ്ടാം ടിട്വന്റിയില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ നേടിയ പറക്കും ക്യാച്ച് കായികലോകത്തു ചര്‍ച്ചയാകുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചെങ്കിലും കെയ്ന്‍ വില്ല്യംസണിന്റെ ക്യാച്ചായിരുന്ന മത്സരത്തിലെ സുന്ദര നിമിഷം.

അഞ്ചാം ഓവറില്‍ ഫഖര്‍ സമാന്‍ മിഡ് ഓഫിലേക്ക് അടിച്ച പന്ത് ഫുള്‍ ലെങ്തില്‍ ചാടി വില്യംസണ്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഒറ്റക്കൈ കൊണ്ടായിരുന്നു കിവീസ് ക്യാപ്റ്റന്റെ ക്യാച്ച്.കിവീസ് നായകന്റെ ഈ ഫീല്‍ഡിങ് പ്രകടനം കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഇങ്ങനെ ക്യാച്ചെടുക്കാന്‍ കെയ്ന്‍ വില്ല്യംസണ്‍ പക്ഷിയാണോ എന്ന ചോദ്യവുമായാണ് ട്വിറ്ററില്‍ ആരാധകര്‍ ഈ വീഡിയോ പങ്കുവച്ചത്.

മത്സരത്തില്‍ 24 റണ്‍സുനേടി ബാറ്റിംഗ് തുടര്‍ന്ന ഫഖര്‍ സല്‍മാനെ കെയിന്‍ പുറത്താക്കിയെങ്കിലും വിജയം ചാടിപ്പിടിക്കാന്‍ കിവീസിനായില്ല. വിജയത്തോടെ പരമ്പര 2-0ത്തിന് പാകിസ്താന്‍ നേടി. ഇനി പമ്പരയില്‍ ഒരു ടിട്വന്റി മത്സരം കൂടിയാണ് അവശേഷിക്കുന്നത്. തുടര്‍ച്ചയായ 11 ടിട്വന്റി പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമെന്ന ബഹുമതിയും പകിസ്ഥാന്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW