Wednesday, June 12, 2019 Last Updated 35 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.56 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/11/262227/azcha.jpg

അശ്വതി: പുതിയ തൊഴില്‍ ലാഭം. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ഭൂമിയില്‍ നിന്ന്‌ ധനലാഭം. അയല്‍വാസികളുടെ സഹായം ലഭിക്കും.

ഭരണി: ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍. ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക്‌ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം. വിശ്രമം കുറയും.

കാര്‍ത്തിക: ജീവിതപങ്കാളിക്ക്‌ നേട്ടങ്ങള്‍. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ നല്ല മാറ്റങ്ങള്‍ നേട്ടങ്ങള്‍. മാനസിക സന്തോഷം വര്‍ദ്ധിക്കും. കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

രോഹിണി: ബന്ധുക്കള്‍വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ്‌ കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

മകയിരം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വാക്കുതര്‍ക്കങ്ങളില്‍ പരാജയം നേരിടാന്‍ ഇടയുണ്ട്‌. പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും.

തിരുവാതിര: തൊഴില്‍രംഗത്ത്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

പുണര്‍തം: സഹോദരഗുണം ലഭിക്കും. ധനലാഭം, സുഹൃത്തുക്കളുമായി ഭിന്നത. പൊതുപ്രവര്‍ത്തനത്തില്‍ വിഷമങ്ങള്‍. ബന്ധുക്കളില്‍ നിന്നുള്ള സഹായം. കടങ്ങള്‍ വീട്ടാന്‍,അവസരം. ദാമ്പത്യ കലഹത്തിന്‌ ശമനം.

പൂയം: സുഹൃത്തുക്കളുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. ഉല്ലാസയാത്രകള്‍ക്ക്‌ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌ങ്ങള്‍ ശമിക്കും. ജീവിതപങ്കാളിക്കുണ്ടായിരുന്ന രോഗദുരിതം ശമിക്കും. തൊഴില്‍പരമായ അലച്ചില്‍.

ആയില്യം: തൊഴില്‍പരമായ നേട്ടങ്ങള്‍. ചെലവ്‌ നിയന്ത്രിക്കാന്‍ സാധിക്കും. സഹോദരഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍രേഖകള്‍ ലഭിക്കും. ഉദരരോഗ സാദ്ധ്യത. കുടുംബ സൗഖ്യവര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി ഭൂമി- വാഹന വില്‍പ്പന വഴി ധനലാഭം. പൊതുപ്രവര്‍ത്തനത്തില്‍ ചെറിയ തിരിച്ചടികള്‍.

മകം: പൊതുപ്രവര്‍ത്തനത്തില്‍ ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. പ്രവര്‍ത്തനങ്ങളില്‍ അവിചാരിത തടസ്സം. ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. കടങ്ങള്‍ വീട്ടും. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കും.

പൂരം: ബന്ധുഗുണം ലഭിക്കും. പ്രധാനതീരുമാനങ്ങള്‍ എടുക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. മനസ്സില്‍ സംഘര്‍ഷം അധികരിച്ചിരിക്കും. അന്യരുടെ വാക്കിനാല്‍ മനസ്സിന്‌ മുറിവേല്‍ക്കും. പരീക്ഷാവിജയം.

ഉത്രം: പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില്‍ സംബന്ധിക്കും.

അത്തം: തൊഴില്‍പരമായി അനുകൂല വാരം. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ദ്ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

ചിത്തിര: ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുജനങ്ങള്‍ക്ക്‌ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. ഉപയോഗ്യവസ്‌തുക്കള്‍ മോഷണം പോകാം. സുഹൃത്തുക്കള്‍ നിമിത്തം നേട്ടം.

ചോതി: വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം. അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം.

വിശാഖം: മാനസികമായി ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ക്ക്‌ പിന്നാക്കം. അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

അനിഴം: വിവാഹതീരുമാനം അല്‌പം കൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം.

തൃക്കേട്ട: ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

മൂലം: സാമ്പത്തിക വിഷമം തരണം ചെയ്യും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം. ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി.

പൂരാടം: ഭവനം മോടിപിടിപ്പിക്കാന്‍ പണം മുടക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്കു പണം മുടക്കും.

ഉത്രാടം: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ദ്ധിക്കും. പണമിടപാടുകളില്‍ നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

തിരുവോണം: വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

അവിട്ടം: പ്രശ്‌നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. പൊതുപരിപാടികളില്‍ സംബന്ധിക്കും. സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും.

ചതയം: ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം. അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും.

പൂരൂരുട്ടാതി: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ഉണ്ടാകാം. കോപശീലം നിയന്ത്രിച്ചു നിര്‍ത്തണം. അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും. ബാങ്കുകളില്‍നിന്ന്‌ ലോണ്‍ പാസായിക്കിട്ടും.

ഉത്രട്ടാതി: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങള്‍ക്ക്‌ ഉന്നത സ്‌ഥാനലബ്‌ധി.

രേവതി: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്നു നേട്ടം. ക്ഷേത്രദര്‍ശനം, പുണ്യസ്‌ഥല സന്ദര്‍ശനം ഇവ നടത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 04 Nov 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW