Monday, November 05, 2018 Last Updated 49 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 04 Nov 2018 01.10 AM

ദത്തുപുത്രികള്‍...

uploads/news/2018/11/262115/sun4.jpg

സല്‍മാന്‍ ഖാന്റെ പിതാവ്‌ സലിം ഖാന്‍ പ്രഭാതസവാരിക്കു പോകുമ്പോള്‍ പതിവായി ഒരമ്മയെയും കുഞ്ഞിനേയും വഴിയരികില്‍ കാണുമായിരുന്നു. മകള്‍ക്ക്‌ ഒരുനേരത്തെ ഭക്ഷണം കൊടുക്കാന്‍ വേണ്ടി ആ സ്‌ത്രീ കൈനീട്ടുമ്പോള്‍ അദ്ദേഹം സന്തോഷത്തോടെ അവരെ സഹായിച്ച്‌, കുഞ്ഞിന്റെ തലയില്‍ തടവി കടന്നുപോകും. പിന്നീട്‌ ഒരു ദിവസം, അമ്മയെ നഷ്‌ടപ്പെട്ട്‌ ആ കുഞ്ഞ്‌ മുംബൈയിലെ തെരുവില്‍കിടന്നുകരയുന്നതു കാണാനിടയായതും, കൂടുതല്‍ ചിന്തിക്കാതെ അദ്ദേഹം അവളെ തന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മൂന്ന്‌ സഹോദരന്മാരുടെയും ഒരു സഹോദരിയുടെയും സ്‌നേഹലാളനങ്ങളേറ്റ്‌ രാജകുമാരിയെപ്പോലെ അവള്‍ വളര്‍ന്നു. മുസ്ലിം കുടുംബത്തിലേക്ക്‌ വന്നപ്പോഴും അര്‍പ്പിത എന്ന പേരില്‍ ഹിന്ദുവായി തന്നെ വളരാന്‍ ആ വീട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഹൈദരാബാദിലെ കൊട്ടാരത്തില്‍ വച്ച്‌ പ്രൗഢഗംഭീരമായാണ്‌ ആയുഷ്‌ ശര്‍മയ്‌ക്കൊപ്പമുള്ള അര്‍പ്പിതയുടെ വിവാഹമാമാങ്കം ഖാന്‍ കുടുംബം കൊണ്ടാടിയത്‌. ആയുഷിനെ നായകനാക്കി സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രവും ഒരുങ്ങുന്നുണ്ട്‌. ഇവരുടെ മകന്‍ ആഹില്‍ ഖാനുമായി സമയം ചെലവിടുന്നതാണ്‌ സല്‍മാന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. തനിക്കുതോന്നുന്നതു മാത്രം ചെയ്യുന്ന സല്‍മാന്‍ ഒരാളുടെ വാക്ക്‌ കേള്‍ക്കുമെങ്കില്‍ അത്‌ അര്‍പ്പിതയുടേത്‌ മാത്രമാണ്‌. ഷാരുഖ്‌ ഖാനുമായി ഇടക്കാലത്തുണ്ടായിരുന്ന പിണക്കം ഒത്തുതീര്‍പ്പാക്കിയതും ഈ കുഞ്ഞുപെങ്ങളുടെ ഇടപെടല്‍ കൊണ്ടാണ്‌.

** ** **
ഒരു ബംഗാളി പത്രത്തില്‍ വന്ന വാര്‍ത്താക്കുറിപ്പാണ്‌ മിഥുന്‍ ചക്രവര്‍ത്തിയുടെ ജീവിതത്തിലേക്ക്‌ പുതിയൊരു അതിഥിയെ കടത്തിവിട്ടത്‌. ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തി സന്നദ്ധ സംഘടനയില്‍ ഏല്‍പ്പിച്ചതായിട്ടായിരുന്നു പത്രവാര്‍ത്ത. ഉടനെ തന്നെ ആ സംഘടനയുമായി ബന്ധപ്പെട്ട ശേഷം മിഥുന്‍ ആ കുഞ്ഞിനെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നു. യോഗിത ബാലിയും ഭര്‍ത്താവിന്റെ തീരുമാനത്തിന്‌ പൂര്‍ണപിന്തുണ നല്‍കി. ദിശാനി എന്നവള്‍ക്ക്‌ പേരിട്ട്‌ അവരുടെ മൂന്ന്‌ ആണ്‍മക്കള്‍ക്കൊപ്പം കൂടുതല്‍ പരിഗണന നല്‍കി ആ മകളെ വളര്‍ത്തി. അഭിനയത്തിലുള്ള ദിശാനിയുടെ താല്‌പര്യം മനസ്സിലാക്കി മിഥുന്‍ അവളെ ന്യൂയോര്‍ക്കിലെ ഫിലിം അക്കാഡമിയില്‍ ആക്‌റ്റിംഗ്‌ കോഴ്‌സിന്‌ ചേര്‍ത്തിരിക്കുകയാണ്‌. സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ ദിശാനിയുടെ ബോളിവുഡ്‌ അരങ്ങേറ്റം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അടക്കം പലര്‍ക്കും വെല്ലുവിളിയാകുമെന്നാണ്‌ സംസാരം.

തയ്യാറാക്കിയത്‌: മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 04 Nov 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW