Saturday, November 03, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 04.48 PM

രണ്ടു വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തി: ഒടുവില്‍ സുപ്രീംകോടതി ഉത്തരവിട്ട നരഭോജി കടുവയെ വെടിവെച്ചു കൊന്നു

Tigress Avni, Shot Dead, Maharashtra

മുംബൈ: രണ്ടു വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു. മഹാരാഷ്ട്രയിലെ യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെന്ന കടുവയെ പ്രശസ്ത കടുവാ പിടുത്തക്കാരന്‍ ഷാഫത്ത് അലി ഖാന്റെ മകന്‍ അസ്ഗര്‍ അലി വെടിവെച്ചു കൊന്നത്. നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി ഉപദ്രവകാരിയായ കടുവയ്ക്കായി ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരഞ്ഞുവരികയായിരുന്നു. ടിപ്പേശ്വര്‍ കടുവാ സങ്കേതത്തിനു സമീപം ട്രാപ് ക്യാമറകള്‍, ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ്ങ് സംവിധാനമുള്ള ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം. സാങ്കേതിക വിദ്യകള്‍ക്കു പുറമെ പരിശീലനം ലഭിച്ച നായകള്‍, 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ആനകള്‍ എന്നിവയുടെ സഹായവും അധികൃതര്‍ തേടിയിരുന്നു.

Tigress Avni, Shot Dead, Maharashtra
തെര്‍മല്‍ ഇമേജിങ്ങ് സംവിധാനമുള്ള ഡ്രോണ്‍ ഉപയോഗിച്ച് നേരത്തെ അവനിയെ കണ്ടെത്താന്‍ ശ്രമം നടത്തിയ ചിത്രം

2012 ല്‍ ആദ്യമായി വാര്‍ത്തകളില്‍ ഇടം പിടിച്ച അവനിയെന്ന കടുവയുടെ ആക്രമണം രൂക്ഷമായതോടെ കൊല്ലാന്‍ മുംബൈ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ അവനിയെന്ന കടുവയ്ക്ക് പത്ത് മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ടെന്നും അതുകൊണ്ട് ജീവമനാടെ പിടികൂടണമെന്നും ാവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഇത് കോടതി തള്ളുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW