Friday, June 07, 2019 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 03.16 PM

കുറ്റക്കാര്‍ ഇപ്പോഴും സുഖമായി കഴിയുന്നു, പറയാത്ത ഒരുപാട് കാര്യങ്ങളുണ്ട്: എല്ലാം പുറത്തുവരുമെന്ന മുന്നറിയിപ്പുമായി പാര്‍വതി

Parvathy Thiruvoth

സിനിമാ മേഖലയില്‍ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി. തന്റെ ആദ്യകാലഘട്ടത്ത് തനിക്കു നേരിട്ട പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ താന്‍ നേരിട്ട ചില അനുഭവങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണെന്നും ഒരിക്കല്‍ എല്ലാം പുറത്തു വരുമെന്നും പാര്‍വതി തുറന്നടിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വീണ്ടും ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് നടത്തിയിരിക്കുന്നത്.

ഡബ്ല്യൂസിസി രൂപീകരിച്ചതിനു പിന്നാലെ താരങ്ങള്‍ പരസ്പരം തുറന്നു സംസാരിച്ചതിലുടെയാണ് സിനിമാ മേഖലയില്‍ തനിക്കു മാത്രമല്ല മോശം അനുഭവം ഉണ്ടായിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകുന്നത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസട്രിയില്‍ സുഖമായി നടക്കുന്നു. അതേസമയം 10 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങളില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ അത് പുറത്തുവരണമെന്നും പാര്‍വതി വ്യക്തമാക്കി.

സംഘടനകളുടെ തലപ്പത്തിരിക്കുന്നവരില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളെയും ഉത്തരവാദിത്തങ്ങളേയുമാണ് വനിതാ കൂട്ടായ് ചോദ്യം ചെയ്യുന്നത്. ഒരു പ്രശ്‌നം ഉണ്ടായാല്‍ അതില്‍ ഇടപെടുകയും ഇരകളായി ഉന്നയിക്കപ്പെടുന്നവരുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ടത് സംഘടനാ തലപ്പത്ത് ഇരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ഒരു എംഎല്‍എ അല്ലെങ്കില്‍ എംപി അവര്‍ കര്‍ത്തവ്യം ചെയ്യാതിരിക്കുകയാണെങ്കില്‍ നമ്മള്‍ ചോദ്യം ചെയ്യുകയില്ലേ? അതു തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് നടി വ്യക്തമാക്കുന്നു.

ഞാന്‍ സമീപ കാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിയതാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ എന്തായാലും ഇത്തരം തുറന്ന പോരാട്ടങ്ങളിലുടെ തനിക്കു വേണമെന്ന ചിന്ത ഇല്ലെന്നും പാര്‍വതി തുറന്നടിച്ചു. തനിക്കു വേണമെങ്കില്‍ മ മിണ്ടാതിരുന്ന് സിനിമ ചെയ്തും ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചും പണം ഉണ്ടാക്കാമായിരുന്നു. പക്ഷെ താന്‍ അതിനു തയാറായില്ലെന്നും, ഡബ്ല്യൂസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പാര്‍വതി കുറ്റപ്പെടുത്തി. മലയാളത്തില്‍ തുറന്നു സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടമാകുമ്പോള്‍ ബോളിവുഡില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW