Tuesday, May 21, 2019 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 03.36 PM

ശിരോരോഗങ്ങള്‍, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കാന്‍ ശയനവിധി സഹായിക്കും

uploads/news/2018/11/262014/joythi031118a.jpg

'' ശയനവിധി''

ശയനമുറി നിത്യവും വൃത്തിയായി സൂക്ഷിക്കണം. രാത്രി ശയനമുറി തൂത്തുവാരരുത്. ഉണര്‍ന്നെഴുന്നേറ്റ് കഴിഞ്ഞാല്‍ കിടക്ക മടക്കിവയ്ക്കണം. ഷീറ്റുകള്‍ ദിവസവും മാറ്റി വിരിക്കുവാന്‍ ശ്രദ്ധിക്കുക.

തലയിണയില്‍ ചവിട്ടി നില്‍ക്കുകയോ, ഇരിക്കുകയോ ചെയ്യരുത്. കിടക്കുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ചവിട്ടി നടക്കരുത്. ഉറക്കം വന്നതിനുശേഷം കിടക്കുക. ഉറങ്ങാന്‍ കിടന്നതിനുശേഷം സംസാരം, ചിന്ത ഇവ ഒഴിവാക്കുക.

തെക്കോട്ടോ, കിഴക്കോട്ടോ തലവച്ച് കിടന്നുറങ്ങണം. നീണ്ടുനിവര്‍ന്ന് കിടക്കണം. സ്ത്രീകള്‍ മലര്‍ന്ന് കിടന്നുറങ്ങരുത്. ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ് എഴുന്നേല്‍ക്കുവാന്‍ ശ്രദ്ധിക്കുക. ശാസ്ത്രമനുസരിച്ച് കിഴക്ക് ദേവന്മാരും തെക്ക് പിതൃക്കളും, പടിഞ്ഞാറ് ഋഷിമാരും നില്‍ക്കുന്നു.

വടക്ക് ദിക്ക് ആരുടേയും പ്രത്യേക സ്ഥാനമല്ല. അത് മനുഷ്യരാശിയാണ്. അതിനാല്‍ കിടക്കുമ്പോള്‍ വടക്കുവശം കാല്‍വച്ചാല നന്ന്. തെക്കുദിശയില്‍ തലവച്ചാല്‍ പിതൃക്കളുടെ പ്രീതി സമ്പാദിക്കാം.

കിഴക്കു ദേവസ്ഥാനമാകയാല്‍ അവിടേക്ക് ശിരസ്സുവച്ച്, പടിഞ്ഞാറേയ്ക്ക് കാല്‍വയ്ക്കുമ്പോള്‍ ദേവന്മാര്‍ പ്രസാദിക്കയാല്‍ പടിഞ്ഞാറിന്റെ അധിപതികളായ ഋഷിമാര്‍ ശാന്തരാകുന്നു. ചെറിയ സംഗതിയെന്ന് തോന്നുമെങ്കിലും ശിരോരോഗങ്ങള്‍, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.

Ads by Google
Saturday 03 Nov 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW