Wednesday, July 17, 2019 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 02.54 PM

വാതരോഗം സ്ത്രീകളിലും കുട്ടികളിലും

''വാതരോഗങ്ങള്‍ മുതിര്‍ന്നവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും കുട്ടികളിലുമുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഒരു പരിധിവരെ ഈ രോഗത്തെ ഇല്ലാതാക്കാന്‍ കഴിയും...''
uploads/news/2018/11/262006/artharitis031118a.jpg

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കൈ കാലുകള്‍ നിവര്‍ന്നുവരാനുള്ള ബുദ്ധിമുട്ട്, ശരീര വേദന, ഉപ്പൂറ്റി നിലത്തുചവിട്ടാന്‍ കഴിയാതിരിക്കുക, കാല് നിലത്തിഴച്ച് നടക്കേണ്ടതായി വരിക എന്നിങ്ങനെയുള്ള ശാരീരിക അസ്വസ്ഥതകള്‍ നിങ്ങള്‍ക്കുണ്ടോ? സന്ധികളില്‍ നീരും വേദനയുമുണ്ടോ? എങ്കില്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന വാതരോഗത്തിന്റെ ലക്ഷണമാണിത്. 45 വയസുകഴിഞ്ഞേ വാതം ഉണ്ടാവാറുള്ളൂ എന്നുപറയുന്നതില്‍ കാമ്പൊന്നുമില്ല. ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലും വരെ വാതം പിടിമുറുക്കുന്നുണ്ട്.

ആര്‍ത്തറൈറ്റിസ് അഥവാ വാതം പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്.
1 റുമറ്റോയിഡ് ആര്‍ത്തറൈറ്റീസ്
2 ഓസ്റ്റിയോ ആര്‍ത്തറൈറ്റീസ്

സന്ധികളില്‍ നീരും വേദനയും സന്ധികളിലെ നീര്‍ക്കെട്ട്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികളില്‍ മുറുക്കം അനുഭവപ്പെടുന്നത് ഇവയൊക്കെ റുമറ്റോയിഡ് ആര്‍ത്തറൈറ്റീസിന്റെ ലക്ഷണങ്ങളാണ്.

സന്ധികളില്‍ നീര്‍വീക്കമില്ലാതെ വേദന മാത്രമാണെങ്കില്‍ അത് തേയ്മാനം മൂലമുണ്ടാകുന്ന പ്രശ്നമാണ്. ഇത് ഓസ്റ്റിയോ ആര്‍ത്തറൈറ്റിസിന്റെ ലക്ഷണവും കൂടിയാണെന്നുപറയാം. സന്ധികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൃത്യസമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ കണ്ണ്, ശ്വാസകോശം, വൃക്കകള്‍ പോലുള്ള ശരീര ഭാഗങ്ങളേയും ഇവ ബാധിച്ചേക്കാം.

uploads/news/2018/11/262006/artharitis031118b.jpg

വാതരോഗം കുട്ടികളില്‍.


അതിശയിക്കേണ്ട. മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും വാതരോഗം വരാം. അല്‍പം ശ്രദ്ധിച്ചാല്‍ ഇവ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും.

ലക്ഷണങ്ങള്‍


നിങ്ങളുടെ കുട്ടിയ്ക്ക് ഇടയ്ക്കിടെ പനിയും സന്ധികളില്‍ നീരും വേദനയും കണ്ണിന് ചുവപ്പും ഉണ്ടാവാറുണ്ടോ? ഇത് കുട്ടികളിലെ ഗുരുതരമായ വാതരോഗത്തിന്റെ ലക്ഷണമാണ്. അതുപോലെതന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോഴും കുളി കഴിഞ്ഞിറങ്ങുമ്പോഴും നടക്കാന്‍ പ്രയാസം തോന്നുകയോ മറ്റോ ചെയ്യുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്.

കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ വളര്‍ച്ചയെത്തന്നെ ഇത് ബാധിക്കാം. അവരുടെ എല്ലിന്റെ വളര്‍ച്ചയും ബലവും കുറയുകയും ചെയ്യും.

കൃത്യസമയത്ത് ഡോക്ടറെ കാണിച്ച് വേണ്ട ഉപദേശങ്ങള്‍ തേടേണ്ടതാണ്. മരുന്നുകളോടൊപ്പം വ്യായാമവും വേണ്ടതായുണ്ട്. കഴിയുന്നതും ഇത്തരക്കാരായ കുട്ടികള്‍ക്ക് കുളിക്കാന്‍ ചൂടുവെള്ളമായിരിക്കും ഗുണപ്രദം. സന്ധികളില്‍ ഇടയ്ക്കിടെ ചൂടുപിടിക്കുന്നതും നന്നായിരിക്കും. അതോടൊപ്പംതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുകയും വേണം.

എം. ആര്‍. ഐ സ്‌കാന്‍, എക്‌സറേ എന്നിവയിലൂടെ എല്ലുകളുടെ ബലക്കുറവ് അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കും.
ണ്‍

ഷെറിങ്ങ് പവിത്രന്‍

Ads by Google
Saturday 03 Nov 2018 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW