Saturday, November 03, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 02.46 PM

ജീവിതത്തിലൊരിക്കലും അമ്മയാകില്ലെന്ന 'വിധി' ചെറുപ്പത്തിലെ തോല്‍പ്പിക്കാനെത്തി: പിന്നാലെ അവളെ തേടിയെത്തിയത് ക്യാന്‍സര്‍, ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

Facebook Post, Dr.Shinu syamalan

ജീവിതത്തില്‍ ചില പരാജയങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകുന്നവരാണ് അധികവും. ജീവിതത്തില്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന 'തളര്‍ത്തുന്ന' വിധികള്‍ക്കു മുന്നില്‍ ചിരിച്ചുകൊണ്ട് നേരിടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ഫെയ്‌സ്ബുക്കിലാണ് ഷാനി എന്ന് പേരിട്ടു വിളിക്കുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ നമ്മെ അമ്പരപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാൻസർ അവളുടെ ഒരു മാറിനെ കാർന്നു തിന്നുകയാണ്. പക്ഷെ അവൾ അതിനെയും അതിജീവിക്കും.

ഷാനി എന്നു വിളിക്കാം. ഓരോ കീമൊതെറാപ്പി കഴിയുമ്പോഴും അവളുടെ ശരീരം ക്ഷീണിക്കുമെങ്കിലും, അവളുടെ മനസ്സിനെ തളർത്തുവാൻ ക്യാൻസറിന് സാധിച്ചിട്ടില്ല.

ആശുപത്രിയിൽ പതിവ് തെറ്റാതെ ഒട്ടുമിക്ക ആഴ്ച്ചയിലും അവൾ വരും. വിധി അവളെ ചെറുപ്പത്തിലേ തോൽപ്പിക്കാൻ ശ്രമിച്ചു.

12 വയസ്സുള്ളപ്പോഴാണ് അവളുടെ രക്ഷിതാക്കളറിയുന്നത് അവളുടെ ഗർഭപാത്രത്തിന് ജന്മനാ വൈകല്യമുണ്ടെന്നും അവൾക്ക് ഒരിക്കലും മാസമുറ ഉണ്ടാകില്ലെന്നതിനെ കുറിച്ചും.

ജീവിതത്തിൽ ഒരിക്കലും അമ്മയാകില്ലെന്നു അറിഞ്ഞ അവളെ അമ്മയും അച്ഛനും നെഞ്ചോടു ചേർത്തു വളർത്തി. ഇപ്പോൾ ക്യാൻസറിന്റെ മുൻപിലും തളരാതെ അവൾ ജീവിതത്തോട് മത്സരിക്കുകയാണ്.

ഞാനും അവളോടൊപ്പം ചേരുകയാണ്.നിങ്ങളിലൂടെ , നിഴൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ അവൾക്ക് ചികിത്സാസഹായം നൽകുകയാണ്.

ആശുപത്രിയിൽ അവൾ എന്റെ മുന്നിൽ വന്നിരിക്കുമ്പോൾ മറ്റ് തിരക്കുകൾ ഒന്നും വകവെയ്ക്കാതെ അവൾ പറയുന്നത് മുഴുവൻ കേൾക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്. സഹായം ലഭിച്ചപ്പോൾ അവളുടെ ആ പുഞ്ചിരി ഒന്ന് മാത്രം മതി എന്റെ ദിവസങ്ങൾ ധാന്യമാക്കുവാൻ. ❤️

ഡോ. ഷിനു ശ്യാമളൻ

Ads by Google
Ads by Google
Loading...
TRENDING NOW