Monday, November 05, 2018 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 02.03 PM

സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ പിടിയിലായ നിയമ ലംഘകരായ വിദേശികളുടെ എണ്ണം 20 ലക്ഷമായി

uploads/news/2018/11/261997/Gulf031118b.jpg

റിയാദ് : സൗദിയിൽ നിയമലംഘകരില്ലാത്ത രാജ്യം എന്ന തലകെട്ടിൽ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

15,57,718 ഇഖാമ(താമസാനുമതി രേഖ ) നിയമ ലംഘകരും ,3,12,016 വിവിധ തൊഴില്‍ നിയമ ലംഘകരും 1,46,390 നുഴഞ്ഞുകയറ്റക്കാരും അടക്കം 20,16,124 പേരാണ് ഒരു വര്‍ഷത്തിനിടെ പിടിയിലായത്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 34,299 പേരും അനധികൃത രീതിയില്‍ രാജ്യം വിടുന്നതിന് ശ്രമിച്ച 2,918 പേരും അറസ്റ്റിലായി.

ഇവരില്‍ 53 ശതമാനം യെമനികളും 44 ശതമാനം ഏതോപ്യന്‍ വംശജരും മൂന്ന് ശതമാനം പേര്‍ ഇതര രാജ്യക്കാരുമാണ്. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത 2,918 വിദേശികളും 803 സൗദികളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. .

5,17,290 നിയമലംഘകരായ വിദേശികളെ ഒരു വര്‍ഷത്തിനിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് നിയമലംഘകർക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ് .

Ads by Google
Saturday 03 Nov 2018 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW