Monday, November 05, 2018 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 01.47 PM

സൗദി അറേബ്യയിൽ ഉണ്ടായ പ്രളയത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു

uploads/news/2018/11/261992/Gulf031118a.jpg

ജിദ്ദ : സൗദയിലെ ജിദ്ദക്കു സമീപം ലൈത്തിൽ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റർ ദൂരെ വാദി മൻസിയിലാണ്അതിശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇന്ത്യക്കാരൻ ഒഴുക്കിൽപെട്ട് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലു പേർ രക്ഷപ്പെട്ടു.

അഞ്ചുപേരടങ്ങുന്ന തൊഴിലാളികൾ സഞ്ചരിച്ച മിനി ലോറി (ഡൈന) വ്യാഴാഴ്ച വൈകിട്ടോടെ ഒഴുക്കിൽപെട്ടാണ് മരണം സംഭവിച്ചത് . അപകടം സംഭവിച്ചതറഞ്ഞതിനെ തുടർന്ന് സിവിൽ ഡിഫൻസ് അധികൃതർ എത്തി നാലു പേരെ രക്ഷിക്കുകയായിരുന്നു .

അപകടത്തിൽ പെട്ട സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ ദൂരെയാണ് ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ അറിയിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 03 Nov 2018 01.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW