Wednesday, June 26, 2019 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 07.32 AM

തുലാവര്‍ഷമെത്തി, തിരുവനന്തപുരത്ത് ശക്തമായ മഴ ; നെയ്യാര്‍ഡാമിന്റെ നാലു ഷട്ടറുകളും ഒരടി ഉയര്‍ത്തി

uploads/news/2018/11/261920/neyyardam.jpg

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം വൈകിപ്പിച്ചെങ്കിലും ശക്തമായ ഇടിമിന്നലോടെ തുലാമഴ സംസ്ഥാനത്ത് ശക്തമാകുന്നു. തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടി മഴ പെയ്തു. അഗസ്ത്യാര്‍ വനമേഖലയില്‍ മഴ ശക്തമായി ജലനിരപ്പ് നേരിയ തോതില്‍ കൂടിയതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിയോളം ഉയര്‍ത്തി. നെയ്യാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

വരുന്ന ആറു ദിവസം സംസ്ഥാനത്ത വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വിലയിരുത്തി. ഡിസംബര്‍ പകുതിവവരെ തുലാവര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രുപം കൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യുനമര്‍ദ്ദവും ഒക്‌ടോബര്‍ പകുതിമുതല്‍ തുടങ്ങേണ്ട തുലാവര്‍ഷത്തെ 15 ദിവസം വൈകിപ്പിച്ചിരിക്കുകയാണ്. കേരളത്തിനൊപ്പം തമിഴ്‌നാട്, കര്‍ണാടകയുടെ തെക്കന്‍ഭാഗങ്ങള്‍, റായലസീമ, പുതുച്ചേരി എന്നിവിടങ്ങളിലും മഴ ശക്തമാണ്. സാധാരണഗതിയില്‍ മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ സജീവിമാകാറുള്ളത്. പ്രളയാനന്ത സാഹചര്യത്തില്‍ മഴയുടെ തോത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂഷ്മമായി നിരീക്ഷിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW