Sunday, July 07, 2019 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 03 Nov 2018 02.12 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(3)

uploads/news/2018/11/261915/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. വസ്‌തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത്‌ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ചെലവുകള്‍ കൂടും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഉന്നതവ്യവക്‌തികളുമായി പരിചയപ്പെടുന്നത്‌ വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. ബിസിനസില്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്‌. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കഠിനപരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ശത്രുക്കളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. രോഗങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിന്‌ ശത്രുതയ്‌ക്കോ സാദ്ധ്യത.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മറ്റുള്ളവരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്ത്‌ പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന്‌ വിപരീതഫലം ലഭിക്കും. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്ന നിയമനത്തിന്‌ ഉത്തരവ്‌ ലഭിക്കും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക്‌ വിധേയരാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട്‌ പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ സാമ്പത്തികനഷ്‌ടം ഉണ്ടാകും. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിന്‌ ചിലവഴിക്കും. ബിസിനസ്സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കടുത്ത മത്സരം നേരിടേണ്ടി വരും. ഉറക്കക്കുറവ്‌, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്‌ത്രീകളുമായി കലഹിക്കാനിടവരും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും, ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - മാനസിക സംഘര്‍ഷംമൂലം നിദ്രാഭംഗം അനുഭവപ്പെടും. കോണ്‍ട്രാക്‌ടര്‍മാര്‍ക്ക്‌ പണികള്‍ യഥാസമയം ചെയ്‌ത് തീര്‍ക്കാന്‍ കഴിയാതെ വരും. പിതാവിന്‌ രോഗാരിഷ്‌ടതകള്‍ ഉണ്ടാകും. ശ്രേഷ്‌ഠമായ കുടുംബത്തില്‍ നിന്നും വിവാഹം തീര്‍ച്ചപ്പെടുത്തും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. സ്വന്തം ആവശ്യത്തിന്‌ വേണ്ടിയോ മറ്റുള്ളവര്‍ക്ക്‌ വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക്‌ അനുകൂല സമയം. ആപത്‌ക്കരമെന്ന്‌ തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വ്യവസായികള്‍ക്ക്‌ കടക്കാരില്‍ നിന്നും ബുദ്ധിമുട്ടുണ്ടാകും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്‌ഥമാക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ധാരാളം പാഴ്‌ചിലവുകള്‍ ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാന്‍ സ്രദ്ധിക്കണം. ഗൃഹാന്തരീക്ഷം സംതൃപ്‌തമായിരിക്കും. ജീവിത പുരോഗതിയുണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ഗൃഹാന്തരീക്ഷം സന്തോഷപ്രമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്ത്‌ സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം അനുഭവപ്പെടും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - കുടുംബത്തില്‍ മനഃസമാധാനം. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ മേലധികാരികളില്‍ നിന്ന്‌ നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ഉദരരോഗത്തിന്‌ സാദ്ധ്യത. മാനസിക ഉല്ലാസത്തിനായി പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. വിജയം സുനിശ്‌ചിതമായ കാര്യത്തില്‍ പോലും വിപരീതഫലമായിരിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്യേണ്ടി വരും. റിയല്‍ എസേ്‌റ്ററ്റ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിസ്സാര രോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 03 Nov 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW