Monday, May 20, 2019 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 02.50 PM

വ്യായാമത്തിനു മുമ്പ് ഭക്ഷണം കഴിക്കാമോ?

'' നിങ്ങളുടെ ശരീരം ഒരു യന്ത്രം പോലെ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ശരിയായ സമയത്ത് ശരിയായ ഭക്ഷണം നൽകി ഊർജസ്വലമാക്കണം. ജിമ്മിൽ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. എന്നാൽ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഭക്ഷണമേ വേണ്ട എന്നല്ല ഇതിനർത്ഥം. ''
Pre And Post Work-Out Diet

അങ്ങനെ നിങ്ങൾ പ്രതിജ്ഞ പാലിക്കാൻ തീരുമാനിച്ചു, ജിമ്മിൽ ചേർന്നു. പുതിയ ഷൂസും വാങ്ങിക്കഴിഞ്ഞു. അപ്പോഴാണ് അടുത്ത സംശയം, ജിമ്മിൽ പോകുന്നതിനു മുമ്പും അതിനു ശേഷവും ഭക്ഷണം കഴിക്കാമോ? അതേക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേട്ടിട്ടും സംശയം ബാക്കി. കാരണം, വർക്കൗട്ടിനു മുമ്പും ശേഷവും പട്ടിണികിടക്കുന്നത് പെട്ടെന്ന് ശരീരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്!

നിങ്ങളുടെ ഫിറ്റ്‌നെസ് ചെക്ക്‌ലിസ്റ്റിൽ എല്ലാം ഉൾപ്പെടുന്നുണ്ട് – “ അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക, ദിവസേന വ്യായാമം ചെയ്യുക, കലോറികൾ കത്തിച്ചുകളയുക, നല്ലവണ്ണം ഉറങ്ങുക,…” അങ്ങനെയെല്ലാം. അങ്ങനെയായാൽ നിങ്ങൾക്ക് വർക്കൗട്ടിനു മുമ്പും ശേഷവും എങ്ങനെ ഭക്ഷണം ഒഴിവാക്കാൻ കഴിയും?

നിങ്ങളുടെ ശരീരം ഒരു യന്ത്രം പോലെ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ശരിയായ സമയത്ത് ശരിയായ ഭക്ഷണം നൽകി ഊർജസ്വലമാക്കണം. ജിമ്മിൽ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. എന്നാൽ വ്യായാമം ചെയ്യുന്നതിനു മുമ്പ് ഭക്ഷണമേ വേണ്ട എന്നല്ല ഇതിനർത്ഥം.

ജങ്ക് ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണ്, അത് നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും വയർ വീർത്ത പ്രതീതി ഉണ്ടാക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ശരിയായ ഭക്ഷണം മാത്രം – അത് നിങ്ങളുടെ ഊർജവും നേട്ടങ്ങളും പരമാവധിയാക്കും.

വർക്കൗട്ടിനു മുമ്പ് ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കണം. എന്തിന്? (The importance of eating the right thing at the right time before a workout ?)


ജിമ്മിലെ സമയം അവസാനിക്കാറാകുമ്പോഴും, ട്രെഡ്മില്ലിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപകരണത്തിൽ, ഊർജസ്വലതയോടെ വ്യായാമം ചെയ്യുന്നതിന് വർക്കൗട്ടിനു മുമ്പ് ആഹാരം കഴിക്കുന്നത് നിർബന്ധമാണ്. അത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുകയും അധിക ഊർജം നൽകുകയും ചെയ്യും.

നിങ്ങൾ നേരത്തെ ഉണരുന്ന ആളാണെങ്കിലും ജിമ്മിലേക്ക് നേരത്തെ തന്നെ പോകുവാൻ ആഗ്രഹിക്കുന്ന ആളാണെങ്കിലും, കൂടുതൽ നേരത്തെ ഉണരാൻ ശ്രമിക്കുന്നത് അത്ര നല്ല കാര്യമാണെന്ന് പറയാനാവില്ല. ലഘുവായി ഭക്ഷണം കഴിക്കുന്ന കാര്യം ഇപ്പോഴും നടക്കും. ജിമ്മിലേക്ക് 30 മിനിറ്റ് നേരത്തെ യാത്ര ഉണ്ടെങ്കിൽ ഒരു ഏത്തപ്പഴമോ മറ്റോ കഴിച്ചിട്ട് പോകാവുന്നതാണ്.

വ്യായാമത്തിനു മുമ്പുള്ള ഭക്ഷണം ഒഴിവാക്കിയാൽ എന്താണ്? വ്യായാമത്തിനു മുമ്പുള്ള ഭക്ഷണം ഒഴിവാക്കിയിട്ടും നിങ്ങളുടെ പ്രകടനത്തിൽ പറയത്തക്ക കുറവുകൾ ഒന്നും കാണുന്നില്ല എങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ, ഗ്ലൂക്കോസ് കലർത്തിയ അല്പം വെള്ളം കയ്യിൽ കരുതുന്നത് നന്നായിരിക്കും, നിങ്ങൾ ക്ഷീണിച്ച് പോയെങ്കിലോ?

Pre And Post Work-Out Diet

വ്യായാമത്തിന് എത്രസമയം മുമ്പ് ഭക്ഷണം കഴിക്കണം എന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, എന്ത് തരം ഭക്ഷണമാണ് കഴിക്കുന്നത്, നിങ്ങളുടെ ഫിറ്റ്‌നെസ് ലക്ഷ്യം എന്താണ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

മാതൃകാപരമായി പറഞ്ഞാൽ, ലഘുഭക്ഷണം കഴിഞ്ഞ് 1-2 മണിക്കൂറിനു ശേഷം ജിമ്മിൽ പോകുന്നതാണ് നല്ലത്. സമൃദ്ധമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ 2-3 മണിക്കൂറിനു ശേഷം മാത്രമേ വ്യായാമം ആരംഭിക്കാവൂ.

ആഹാരത്തിലെ കൊഴുപ്പ് ദഹിക്കാനാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്. ഇതു കഴിഞ്ഞാൽ പ്രോട്ടീനും കാർബോ ഹൈഡ്രേറ്റുകളുമാണ് ദഹനത്തിനായി കൂടുതൽ സമയമെടുക്കുന്നത്. കുറഞ്ഞ അളവിൽ കൊഴുപ്പ് അടങ്ങിയ, കുറച്ച് പ്രോട്ടീനും കൂടുതൽ നാരുകളും (ഫൈബർ) അടങ്ങിയ ഭക്ഷണമാണ് മാതൃകാപരം.

ഒരു വർക്കൗട്ടിനു മുമ്പ് എന്തൊക്കെ കഴിക്കാം? (What to eat before a workout)


1 .പാലും ബ്രേക്ക്ഫ്ഫാസ്റ്റ് സെറിയലും
2. ഏത്തപ്പഴവും ആൽമണ്ട് ബട്ടറും (ബദാമിൽ നിന്ന് ഉണ്ടാക്കുന്ന ഫുഡ് പേസ്റ്റ്): ഏത്തപ്പഴത്തിൽ പെട്ടെന്ന് ദഹിക്കുന്ന കാർബോ ഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വ്യായാമത്തിനുള്ള ഊർജം നൽകുന്നു. ഇതിൽ ഉയർന്ന തോതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ ഞരമ്പുകളുടെയും മസിലുകളുടെയും പ്രവർത്തനത്തിന് സഹായകമാവുന്നു.

3. ഓട്ട്‌മീൽ: നാരുകളുടെ (ഫൈബർ) നല്ലൊരു സ്രോതസ്സാണ് ഓട്സ്. ഇത് നിങ്ങളുടെ രക്തത്തിലേക്ക് ക്രമാനുഗതമായി കാർബോ ഹൈഡ്രേറ്റുകൾ വിട്ടുകൊടുക്കുന്നതിനാൽ വ്യായാമം ചെയ്യുമ്പോൾ ഊർജനില സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
4. ആപ്പിളും വാൾനട്ടും
5. തവിടുകളയാത്ത ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബ്രഡ് ജാം പുരട്ടി കഴിക്കാം, ഇതോടൊപ്പം പുഴുങ്ങിയ മുട്ടയും ആവാം.
6. ഫ്രൂട്ട് സലാഡ്

വർക്കൗട്ടിനു ശേഷം ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ് എന്തുകൊണ്ട്? (Why eating after a workout is important)


അങ്ങനെ എല്ലാ കടമ്പകളും മറികടന്ന് നിങ്ങൾ ജിമ്മിലെത്തി, ജിമ്മിലെ പ്രകടനങ്ങൾക്ക് സ്വയം നൽകേണ്ട പ്രതിഫലത്തെ കുറിച്ചായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. പക്ഷേ എന്ത്? സമോസയോ കേക്കോ മറ്റോ മതിയോ? അതു കഴിഞ്ഞാൽ, ഒരു പക്ഷേ നിങ്ങൾക്ക് തുടർന്നുവന്ന ഭക്ഷണ രീതി കൈവിട്ടതിൽ കുറ്റബോധം തോന്നിയേക്കാം.

വ്യായാമത്തിനു ശേഷമുള്ള ഭക്ഷണം മറ്റ് ഏത് നേരത്തെ ഭക്ഷണം പോലെയും പ്രധാനമാണ്. എന്നാൽ, അത് ഇടനേരത്തുള്ള ഭക്ഷണമാണെന്നും ശരിയായ സമയത്തെ ഭക്ഷണത്തിനുള്ള താല്പര്യം നശിപ്പിക്കുമെന്നും ജിമ്മിൽ പോയി കത്തിച്ചുകളഞ്ഞ കലോറികൾ വീണ്ടും അതേപോലെ സൃഷ്ടിക്കുമെന്നും ചില മിഥ്യാധാരണകൾ ഇതേക്കുറിച്ചുണ്ട്.

എന്നാൽ, ഇനി പറയുന്നതാണ് സത്യാവസ്ഥ; വ്യായാമത്തിനു ശേഷം മസിലുകൾ തളരുകയും പോഷകാംശങ്ങൾ ആവശ്യമുള്ള അവസ്ഥയിൽ എത്തുകയും ചെയ്തേക്കാം. വ്യായാമത്തിനു ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മസിൽ ഗ്ലൈക്കോജന്റെ കുറവ് നികത്തുകയും മസിൽ പ്രോട്ടീൻ വിഘടനം കുറയ്ക്കുകയും മസിൽ പ്രോട്ടീൻ വിശ്ലേഷണം കൂട്ടുകയും മസിൽ വേദന കുറയ്ക്കുകയും കോർട്ടിസോൾ നില കുറയ്ക്കുകയും പൊതുവെയുള്ള അസ്വസ്ഥത ഇല്ലാതാക്കുകയും ചെയ്യും.

Pre And Post Work-Out Diet

വ്യായാമത്തിനു ശേഷമുള്ള ഒരു മണിക്കൂർ സമയത്തെ നിങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ അത് ഏറ്റവും മികച്ച ഫലം നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്.

നിങ്ങൾക്ക് വ്യായാമത്തിനു ശേഷം കഴിക്കേണ്ട ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കാം;

നിങ്ങൾ മാംസഭുക്കാണെങ്കിൽ;


1. ഗ്രിൽഡ് ചിക്കനും ധാരാളം പച്ചക്കറികളും
2. പച്ചക്കറികളും ചീസും മുട്ടയുടെ വെള്ളക്കരുവിന്റെ ഓം‌ലെറ്റും. ഇതിനൊപ്പം ചിക്കൻ കഷണങ്ങളും ഉൾപ്പെടുത്താം.
3. പ്രോട്ടീനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയ മത്സ്യങ്ങൾ.
4. മുട്ടത്തോരനും പച്ചക്കറികളും.

നിങ്ങൾ സസ്യഭുക്കാണെങ്കിൽ;


1. പയറുകൾ പോലെ സസ്യജന്യമായ പ്രോട്ടീൻ, മുളപ്പിച്ച പയറുവർഗങ്ങൾ വളരെ നല്ലതാണ്.
2. ഡ്രൈഫ്രൂട്ടുകൾ, നട്സ്.
3. ചപ്പാത്തിയും നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളും കപ്പലണ്ടിയും.
4. സെറിയൽസും കൊഴുപ്പു നീക്കിയ പാലും.

വ്യായാമത്തിനു ശേഷം നിങ്ങൾ കട്ടിയുള്ള ആഹാരം കഴിക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ, പ്രോട്ടീൻ പൗഡർചേർത്ത ചോക്ലേറ്റ് മിൽക്ക് കുടിക്കാവുന്നതാണ്. നിങ്ങൾക്ക് പാചകം ബുദ്ധിമുട്ട് ആണെങ്കിൽ, ജിമ്മിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഓട്ട്മീൽ കഴിക്കാം. വ്യായാമത്തിനു ശേഷം കഴിക്കാനായി ജിം ബാഗിൽ നേന്ത്രക്കായ സൂക്ഷിക്കുന്നതും നന്നായിരിക്കും.

കടപ്പാട്: modasta.com

Ads by Google
Friday 02 Nov 2018 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW