Thursday, July 11, 2019 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 02.14 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 02.11.2018

uploads/news/2018/11/261586/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആഗ്രഹിക്കുന്ന സ്‌ഥലത്തോട്ട്‌ സ്‌ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീരര്‍ത്തി ഉണ്ടാകും. മേലധികാരികളിലല്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ധനനഷ്‌ടത്തിന്‌ സാദ്ധ്യത.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവ്‌ മൂലം വിലപ്പെട്ട വസ്‌തുക്കള്‍ നഷ്‌ടപ്പെടാന്‍ ഇടയുണ്ട്‌. തൊഴില്‍രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
സ്‌ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്‌ഥത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്‌ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന്‌ സാധ്യത. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ) -
നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താന ലബ്‌ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക്‌ ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്‌ഥാനത്തിലുള്ള പ്രവൃത്തത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്‌ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂവകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക്‌ അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
പുതിയ സുഹൃത്ത്‌ മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിന്‌ പാഴ്‌ചിലവുകള്‍ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. സ്‌ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
ദമ്പതികള്‍ തമ്മിലുള്ള അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. ജോലിക്കാര്‍ മുഖേന നാശനഷ്‌ടം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും തിക്‌താനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ ചില പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ജോലിസ്‌ഥലത്ത്‌ തെറ്റിദ്ധാരണകള്‍ മുഖേന ആരോപണങ്ങള്‍ ഉണ്ടാകും. പൊതുകാര്യങ്ങളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ശത്രുക്കളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. എല്ലാകാര്യത്തിലും അധികം ധനചെലവ്‌ അനുഭവപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹകാര്യത്തിന്‌ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
കരാറടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നിലവിലുള്ള ജോലി നഷ്‌ടപ്പെടാന്‍ സാധ്യത. ദീര്‍ഘ വീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാവൂ. മനഃക്ലേശത്തിന്‌ ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടതകള്‍ ഉണ്ടാകും.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
പ്രയത്നത്തിന്‌ തക്കതായ പ്രതിഫലം ലഭിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന്‌ ഇടയുണ്ട്‌. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്‌ഥ ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്‌തമായിരിക്കും.

അനില്‍ പെരുന്ന - 9847531232

Ads by Google
Friday 02 Nov 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW