Thursday, January 24, 2019 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 02 Nov 2018 01.39 AM

എഴുത്തച്‌ഛന്‍ പുരസ്‌കാരം എം. മുകുന്ദന്‌

uploads/news/2018/11/261542/k9.jpg

തിരുവനന്തപുരം: ഇക്കൊല്ലത്തെ എഴുത്തച്‌ഛന്‍ പുരസ്‌കാരം എം. മുകുന്ദന്‌. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരം.
മലയാള ഭാഷയുടെ പിതാവ്‌ മഹാകവി തുഞ്ചത്ത്‌ രാമാനുജനെഴുത്തച്‌ഛന്റെ പേരില്‍ സംസ്‌കാരിക വകുപ്പാണു പുരസ്‌കാരം നല്‍കുന്നത്‌. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന എഴുത്തച്‌ഛന്‍ പുരസ്‌കാരം സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ്‌.
സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ വൈശാഖന്‍ ചെയര്‍മാനും സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, കവി കെ. സച്ചിദാനന്ദന്‍, സാഹിത്യകാരന്മാരായ ഡോ. ജി. ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണു പുരസ്‌കാരം നിര്‍ണയിച്ചത്‌. മലയാള സാഹിത്യത്തിലെ ആധുനിക രചനാശാഖയില്‍ ഏറെ മുന്നിലാണ്‌ എം. മുകുന്ദന്റെ സ്‌ഥാനമെന്ന്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ച മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

Ads by Google
Friday 02 Nov 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW