Friday, July 12, 2019 Last Updated 20 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 06.33 PM

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള 192 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

pinarayi vijayan handed over flats for fishermen at trivandrum

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 192 ഫ്‌ളാറ്റ് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ 'പ്രതീക്ഷ'യുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.

തീരമാവേലി സ്റ്റോര്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വനം മന്ത്രി കെ രാജുവും നിര്‍വഹിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ളവരെ മുഖ്യമന്ത്രി അനുമോദിച്ചു.

മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് ബെറൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്‌റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 2017 ഏപ്രിലില്‍ തറക്കല്ലിട്ട പദ്ധതി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യൂതി, ജലവിതകരണ സംവിധാനം എന്നിവയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രളയം വന്നതിനാല്‍ താത്കാലികമായി പണികള്‍ മുടങ്ങുകയായിരുന്നു എന്നാല്‍ പ്രളയത്തിന് ശേഷം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയായിരുന്നു.

കോമണ്‍ അമിനിറ്റി ഹാള്‍, മാവേലി സ്‌റ്റോര്‍, അംഗന്‍വാടി, പരിശീലന കേന്ദ്രം, എന്നിവയും ഫ്‌ളാറ്റിനോടു ചേര്‍ന്ന് നിര്‍മിക്കുന്നുണ്ട്. ഫ്‌ളാറ്റുകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി കോര്‍പ്പറേഷന്‍, ഫിഷറീസ്, പോലീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന പതിമൂന്ന് അംഗ കമ്മിറ്റി പ്രവര്‍ത്തിക്കും. ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പ്രാതിനിധ്യമുണ്ടാകും. ഫ്‌ളാറ്റുകളുടെ സുരക്ഷിതത്വത്തിനായി വിമുക്തഭടനായ സെക്യൂരിറ്റി ഗാര്‍ഡിനെയും നിയോഗിക്കും. ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേഷന്‍ ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി നിര്‍മ്മിച്ചത്.

Ads by Google
Wednesday 31 Oct 2018 06.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW