Monday, November 05, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 05.16 PM

ആരുമറിയാതെ നടത്തിയ ഹൃദ്യമായ വിവാഹാഭ്യര്‍ത്ഥന ക്യാമറയില്‍ കുടുങ്ങി: ഒടുവില്‍ ലോകം തിരഞ്ഞ കമിതാക്കളെ കണ്ടെത്തി

Viral pic,  Social media

അപൂര്‍വ്വ വിവാഹചിത്രങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഫോട്ടോഗ്രാഫര്‍മാര്‍ മരത്തില്‍ തൂങ്ങിയും നിലത്തു കിടന്നും പെടാപാടുപെടുന്ന സമയത്താണ് അത്രത്തോളമൊന്നും മിനക്കെടാതെ പ്രകൃതിയുടെ മനോഹാരിതയില്‍ അതീവ ഹൃദ്യമായ ഒരു ചിത്രം ഫോട്ടോഗ്രാഫറായ മാത്യു ഡിപ്പെലിന് ലഭിച്ചത്. കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ നില്‍ക്കുമ്പോഴാണ് മാത്യു ഒരു മനോഹര ദൃശ്യം കണ്ടത്. മാത്യൂ ഡിപ്പലിന്റെ വെളിപ്പെടുത്തലിലൂടെ ലോകം തിരഞ്ഞ ആ കമിതാക്കളെ ഒടുവില്‍ കണ്ടെത്തി.

ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും ചിത്രമെടുത്ത തീയതിയും സ്ഥലവും വ്യക്തമാക്കിയുമാണ് ഡിപ്പെല്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഒരു ലക്ഷത്തിലധികം തവണ റിട്വീറ്റ് ചെയ്യപ്പെടുകയും ഫെയ്‌സ്ബുക്കില്‍ 15000 ലധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഒടുവില്‍ കമിതാക്കളെ താന്‍ കണ്ടെത്തിയെന്നറിയിച്ച് മാത്യൂ ഡിപ്പെല്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ചാര്‍ലി ബിയറും അദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കവെയാണ് തന്റെയും തന്റെ പ്രിയതമയുടെയും ചിത്രം വൈറലായത് ചാര്‍ലി അറിഞ്ഞത്.

ദൂരെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍, ഒരു കാമുകന്‍ തന്റെ പ്രാണപ്രേയസിയോട് വിവാഹാഭ്യര്‍ഥന നടത്തുന്നു. ഇരുവരും ആരാണെന്ന് മാത്യുവിന് വ്യക്തമായില്ലെങ്കിലും പാശ്ചാത്യ രീതിയില്‍ മുട്ടിലിരുന്ന് കാമുകിയുടെ നേരെ കൈനീട്ടി യുവാവ് വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രം അവര്‍ പോലുമറിയാതെ അദ്ദേഹം പകര്‍ത്തി. ഒകേ്ടാബര്‍ ആറിനാണ് ഈ ചിത്രം മാത്യു പകര്‍ത്തുന്നത്. അന്നു മുതല്‍ തന്നെ അപരിചിതരായ കാമുകീകാമുകന്മാര്‍ക്കായി മാത്യു അന്വേഷണവും തുടങ്ങി. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല. ഒടുവിലാണ് ഇവരെ കണ്ടെത്തുന്നതിനായി ട്വിറ്ററിന്റെ സഹായം തേടിയിരിക്കുകയാണ് മാത്യു.ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നാണ് ഇദ്ദേഹം അഭ്യര്‍ഥിച്ചത്.

Ads by Google
Wednesday 31 Oct 2018 05.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW