Monday, April 22, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 03.59 PM

കേരളത്തെ പ്രശംസിച്ച കൊഹ്ലിക്ക് നന്ദിയറിയിച്ച് ഗവര്‍ണര്‍

Kerala governor

തിരുവന്തപുരം : പ്രളയത്തെ അതിജീവിക്കുന്നതില്‍ കേരളത്തിലെ ജനങ്ങലുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തികളെ പുകഴ്ത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് നന്ദിയറിയിച്ച് ഗവര്‍ണര്‍ പി സദാശിവം. കോഹ്ലിയുടെ പ്രശംസ വിലമതിക്കാനാവാത്തതാണെന്നും നന്ദിയറിയിക്കുന്നുമെന്നുമാണ് അദ്ധേഹം ട്വിറ്ററില്‍ കുറിച്ചത്.

പ്രളയത്തില്‍നിന്ന് കരകയറുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള കേരളത്തിലെ ജനങ്ങളുടെ ഊര്‍ജ്ജ്വസ്വലതയും. കേരളത്തിലെത്തിയപ്പോള്‍ ടീമിനു ലഭിച്ച സ്വീകരണത്തെക്കുറിച്ചും ടീം അംഗങ്ങള്‍ താമസിക്കുന്ന ലീല ഹോട്ടലിലെ ബുക്കില്‍ കൊഹ്ലി കുറിച്ചിരുന്നു. കോഹ്ലിയുടെ കൂറിപ്പ് സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇവിടെ വരുന്നതം ഇവിടെനിന്നു ലഭിക്കുന്ന ഊര്‍ജ്ജവും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. കേരളത്തിന്റെ സൗന്ദര്യം ഓരോരുത്തരും ആസ്വദിക്കേണ്ടതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ഞാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. കേരളം തിരിച്ചുവരവിന്റെ പാതയിലാണ്. ഇവിടം പൂര്‍ണ്ണസുരക്ഷിതമാണ്. ഞാന്‍ ഇവിടെയുള്ളിടത്തോളം സമയം എന്നെ സന്തോഷിപ്പിക്കുന്ന സ്ഥലത്തിനു നന്ദി അറിയിക്കുന്നു എന്നായിരുന്നു കൊഹ്ലിയുടെ വാക്കുകള്‍.

കേരളത്തില്‍ നിന്ന് ലഭിച്ച ആദരവിനെ പ്രകീര്‍ത്തിച്ച് വെസ്റ്റിന്‍ഡീസ് ടീമും ട്വീറ്റുചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW