Sunday, February 10, 2019 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 03.41 PM

രണ്ടു വയസ്സുള്ള ‘നോട്ടി‘യെ എന്തുചെയ്യും?

Managing Two Year Old Child

നിങ്ങളുടെ പൊന്നോമനയുടെ രണ്ടാം പിറന്നാൾ ഗംഭീരമാക്കാനുള്ള പദ്ധതിയാണ് നിങ്ങൾക്കുള്ളത് . എന്നാൽ, അവൻ/അവൾ “ഇല്ല” എന്ന് പറയാൻ പഠിച്ചത് നിങ്ങൾക്ക് അവഗണിക്കാൻ കഴിയുന്നുമില്ല, അടിക്കടി ആ വാക്ക് പ്രയോഗിക്കുന്നത് നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രണ്ട് വയസ്സുള്ള കുട്ടി തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ പഠിച്ചതേയുള്ളൂ, എന്നാൽ, അവ എന്തെന്ന് തിരിച്ചറിയാൻ ചിലസമയത്ത് റോക്കറ്റിന്റെ സങ്കേതികവിദ്യ മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ടായിരിക്കും.

നിങ്ങൾക്ക് കുട്ടികളോട് തർക്കിക്കാം അല്ലെങ്കിൽ വിയോജിക്കാം. എന്നാൽ, ചിലസമയത്ത് വിങ്ങിക്കരയുന്ന രണ്ടു വയസ്സുള്ള ഒരു കുട്ടിയെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. കുട്ടി കരയുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ വിഷമത വർദ്ധിക്കുകയും നിങ്ങളുടെ ശിശുപരിപാലന രീതിയെ കുറിച്ച് ഓർത്ത് നിങ്ങൾ ദു:ഖിക്കുകയും ചെയ്തേക്കാം.

എവിടെയാണ് നിങ്ങൾക്ക് തെറ്റു പറ്റിയത്? അമിത ലാളനയാണോ കുട്ടിയുടെ പിടിവാശിക്ക് കാരണം? അതോ ശ്രദ്ധക്കുറവ് കാരണം കുട്ടിക്ക് അരക്ഷിതബോധം ഉണ്ടാവുന്നതാണോ?

നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല, ഇതൊന്നുമല്ല പ്രശ്നം. ഈ ലേഖനം ഈ പ്രശ്നത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് സഹായിക്കും.

‘പേടി ജനിപ്പിക്കുന്ന രണ്ട് വയസ്സ്’ കുട്ടികളുടെ വളർച്ചയുടെ സ്വാഭാവിക കാലഘട്ടമാണ്. ഈ ഘട്ടത്തിൽ, അവരിൽ മുതിർന്നവരോടുള്ള (ഉദാ. രക്ഷകർത്താക്കൾ) വിശ്വാസ്യതയും സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹവും തമ്മിലുള്ള ഒരു സംഘർഷമുണ്ടാവുന്നു.

പേശീപ്രവർത്തനം സംബന്ധിച്ചതും ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിക്കുന്നത് രണ്ടാമത്തെ വയസ്സിലാണ്. മിക്കവാറും സ്വയം ചെയ്യാമെന്ന് കരുതുന്ന പ്രവൃത്തികൾ ചെയ്യാൻ കഴിയാതെവരുമ്പോൾ അവരിൽ നിരാശയുണ്ടാവുന്നു. അവർക്ക് ഇപ്പോഴും ആഗ്രഹിക്കുന്ന വേഗതയിൽ ചലിക്കാൻ സാധിക്കുന്നില്ല. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായി ആശയവിനിമയം നടത്തുവാനോ വികാരങ്ങൾ നിയന്ത്രിക്കാനോ കഴിയില്ല. ഫലമോ? – അവർ കരയുകയും ദുശ്ശാഠ്യം നിങ്ങൾക്ക് മേൽ ചൊരിയുകയും ചെയ്യുന്നു.

ഈ സാഹചര്യം എങ്ങനെ ശാന്തമാക്കാം? (So how do you diffuse the situation)

1 . വീട്ടിൽ (At home)


* ശാന്തത കാത്തുസൂക്ഷിക്കുകയും എന്തെങ്കിലും പ്രത്യേക പെരുമാറ്റം അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
* കുട്ടികളെ പരിഹസിച്ച് ചിരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യാതിരിക്കുക.
* കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നതെന്ന കാര്യം എപ്പോഴും ഓർക്കുക. കോപവും ദുശ്ശാഠ്യവും പ്രദർശിപ്പിക്കുന്നതിലൂടെ ഒരു പ്രത്യേക സാഹചര്യത്തിൽ നിങ്ങൾക്ക് മുതിർന്നയാൾ എന്ന മുൻതൂക്കം ലഭിക്കുകയും കുട്ടിയെ ശാന്തമാക്കാൻ കഴിയുകയും ചെയ്തേക്കാം. എന്നാൽ, ഇതൊരു വിവേകപൂർവമായ തീരുമാനമല്ല, അത് കുട്ടികളിലെ കോപം വഷളാക്കും.

* ശാന്തരാകുന്നത് വരെ അവരെ നേരിട്ടു നോക്കുക പോലും ചെയ്യാതെ അവഗണിക്കുകയാണ് നല്ലത്.
* അവർ ശാന്തരാകുന്ന സമയത്ത്, ദുശാഠ്യം പ്രകടിപ്പിക്കുന്നതിനു പകരം ഏതു രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കണം എന്ന് ശാന്തമായി പറഞ്ഞു മനസ്സിലാക്കുക. നിങ്ങൾ അവരെ വളരെയധികം സ്നേഹിക്കുന്നു എന്ന് ആവർത്തിച്ച് ഉറപ്പിക്കാനും മറക്കരുത്.

2. പൊതുസ്ഥലത്ത് (At a public place):

* കുട്ടിയെയും കൂട്ടി ഒരു പൊതുപരിപാടിക്കോ ഷോപ്പിംഗിനോ മറ്റോ പോകുമ്പോൾ കുട്ടി ദുശാഠ്യമോ വാശിയോ കാണിച്ചാൽ അത് ലജ്ജാകരവും കുഴപ്പം നിറഞ്ഞതുമായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കാം.

* ഇവിടെ നിങ്ങൾ ദേഷ്യം കാണിക്കരുത്. പകരം, കുട്ടിയെ ഒഴിഞ്ഞ മുറിയിലേക്കോ കാറിലേക്കോ മറ്റേതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്തേക്കോ കൂട്ടിക്കൊണ്ടുപോയി ദേഷ്യം ശമിക്കുന്നത് വരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതാവും ഉത്തമം. വീട്ടിലെ പോലെ ഇവിടെയും വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ മറക്കരുത്.

* കുട്ടികളുടെ ദുശ്ശാഠ്യത്തിനു വഴങ്ങി ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കരുത്. അങ്ങിനെ ചെയ്താൽ, ദുശ്ശാഠ്യം കാട്ടുന്നതിലൂടെ എന്തും നേടിയെടുക്കാമെന്നുള്ള ധാരണ കുട്ടികളിൽ ഉണ്ടാവുകയും അത്തരം സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങൾ ശാന്തമാക്കുന്നതെങ്ങനെ? (So how do you diffuse the situation)


സാധാരണയായി, കുട്ടികൾ ദുശ്ശാഠ്യം പ്രദർശിപ്പിക്കുന്നതിനു പിന്നിൽ ഒരു പ്രത്യേക കാരണം ഉണ്ടാവും; വിശപ്പ് തോന്നുക, ഉറക്കം വരിക അല്ലെങ്കിൽ മുഷിപ്പ് അനുഭപ്പെടുക തുടങ്ങിയ കാരണങ്ങൾ മൂലമാവാം. ദൈർഘ്യമേറിയ ഷോപ്പിംഗ് വേളകളിൽ കുട്ടികൾ നിയന്ത്രിക്കാനാവാത്ത വിധം ശാഠ്യം പ്രദർശിപ്പിക്കുന്നതിനു കാരണം അവർക്ക് മുഷിപ്പ് അനുഭവപ്പെടുന്നതു മൂലമാണ്.

ഇതെല്ലാം മുൻകൂട്ടിക്കണ്ട് നിങ്ങളുടെ കുട്ടിയുടെ വാക്കാൽ അല്ലാത്ത സ്വഭാവ പ്രദർശനത്തെ അടുത്ത് അറിയണം. ശാഠ്യം ആരംഭിക്കുന്നതിനു മുമ്പ് ലഘുഭക്ഷണം നൽകുകയോ ഉറക്കാൻ ശ്രമിക്കുകയോ ചെയ്യണം. എന്നാൽ, നിങ്ങളുടെ മൊബൈലോ ലാപ്ടോപ്പോ കാണിച്ച് കുട്ടികളെ ശാന്തരാക്കണം എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതെങ്ങനെ? (How to avoid such situations)


നിങ്ങളുടെ കുട്ടിക്ക് മാർഗനിർദേശം നൽകുന്ന അവസരത്തിൽ അവന് അല്ലെങ്കിൽ അവൾക്ക് തെറ്റും ശരിയും തമ്മിലുള്ള അന്തരം മനസ്സിലാക്കി കൊടുക്കുന്നതും പ്രാധാന്യമർഹിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് സ്വന്തം ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ അനുവദിച്ചുകൊടുക്കുന്നതും പ്രാധാന്യമർഹിക്കുന്നു.

തെരഞ്ഞെടുക്കാനുള്ള അവസരം നൽകുക, അവൻ അല്ലെങ്കിൽ അവൾ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ. ഉദാഹരണത്തിന്, ആഹാരം കഴിക്കാൻ വിമുഖത കാണിക്കുമ്പോൾ ആ സമയത്ത് ലഭ്യമായ ഭക്ഷണങ്ങളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുക. അതേപോലെ, പുറത്തുപോകുന്ന അവസരത്തിൽ ഏതു വസ്ത്രം ധരിക്കാനാണ് ഇഷ്ടമെന്നും കുട്ടിയിൽ നിന്നും അറിയുക.

നിങ്ങളുടെ കുട്ടിക്ക് നിരാശയുണ്ടാവുന്ന അവസരത്തിൽ അവന് അല്ലെങ്കിൽ അവൾക്ക് വേണ്ടത്ര പിന്തുണ നൽകുകയും ആ സാഹചര്യത്തിൽ നിന്ന് കരകയറാനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും പരാശ്രയത്വമില്ലായ്മ വികാസം പ്രാപിക്കേണ്ടതുമായ സമയമാണ് ഇത് എന്ന ഓർമ്മ എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്. കുട്ടികൾക്കൊപ്പം സന്തോഷകരമായി സമയം ചെലവിടുക. കുട്ടികളെ അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നത് ഭാവിയിൽ അവർക്കും നിങ്ങൾക്കും ഗുണം ചെയ്യും.

കടപ്പാട്: modasta.com

Ads by Google
Wednesday 31 Oct 2018 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW